'അന്ന് ഹാളണ്ടിന് നൽകാതെ മെസ്സിക്ക് കൊടുത്തപ്പോൾ ഞങ്ങൾ ബഹിഷ്കരിച്ചില്ല'; റയൽ ബാലൺ ദ്യോർ ബഹിഷ്കരിച്ചതിൽ റോഡ്രി

റയൽ മാഡ്രിഡ് ബാലൺ ദ്യോർ ബഹിഷ്കരിച്ചത് ശരിയായില്ലെന്നും ആ തീരുമാനത്തെ താൻ ബഹുമാനിക്കുന്നില്ലെന്നും റോഡ്രി പറഞ്ഞു

dot image

ഫുട്‍ബോളിലെ വ്യക്തിഗത വിഭാഗത്തിലെ പരമോന്നത പുരസ്‌കാരമെന്ന് കരുതപ്പെടുന്ന ബാലൺ ദ്യോറിന്റെ 2024 ലെ പതിപ്പിന്റെ അവാർഡ് ദാന ചടങ്ങ് കഴിഞ്ഞിട്ട് ഒരു മാസമാവാറായി. ഇപ്പോഴും പക്ഷെ അതുണ്ടാക്കിയ വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. റയൽ മാഡ്രിഡിന്റെ ബ്രസീൽ സ്‌ട്രൈക്കർ വിനീഷ്യസ് ജൂനിയറിന് അവാർഡ് ലഭിക്കാത്തതിനെ തുടർന്നാണ് വിവാദം കത്തിപടർന്നിരുന്നത്. പിന്നാലെ റയൽ മാഡ്രിഡ് ബാലൺ ദ്യോർ ചടങ്ങുകൾ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പുരസ്കാരം നേടിയ മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രി.

റയൽ മാഡ്രിഡ് ബാലൺ ദ്യോർ ബഹിഷ്കരിച്ചത് ശരിയായില്ലെന്നും ആ തീരുമാനത്തെ താൻ ബഹുമാനിക്കുന്നില്ലെന്നും റോഡ്രി പറഞ്ഞു. 'ഞാനൊരിക്കലും അങ്ങനെ ചെയ്യില്ല. പുരസ്കാരത്തിനും അത് നൽകുന്നവർക്കും നൽകേണ്ട റെസ്‌പെക്ട് കൂടിയാണിത്, റോഡ്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം എർലിങ് ഹാളണ്ട് അവാർഡ് ലഭിക്കുന്നതിന് തൊട്ടടുത്തായിരുന്നെന്ന് ഞാൻ ഓർക്കുന്നു. താരം അവാർഡ് വാങ്ങുന്നത് കാണാൻ ഞാനും അവിടെയെത്തിയിരുന്നു. പക്ഷേ കിട്ടിയത് മെസ്സിക്കായിട്ടും ഞങ്ങൾ കൈയടിച്ചു. കാരണം ബാലൺ ദ്യോർ എന്നത് ഒരു താരത്തിനുള്ള അംഗീകാരമല്ല. ഒരു വർഷത്തിനുള്ള അംഗീകാരമാണ്. ഒരു വർഷം ഉടനീളമുള്ളതിനുള്ള അംഗീകാരം’ റോഡ്രി കൂട്ടിച്ചേർത്തു.

മികച്ച പരിശീലകനും മികച്ച ക്ലബിനുമുള്ള പുരസ്കാരങ്ങൾ റയൽ മാഡ്രിഡിനായിട്ട് പോലും ക്ലബിനെ പ്രതിനിധീകരിച്ച് ആരും പങ്കെടുക്കാത്തത് തെറ്റായ സന്ദേശമാണ് നൽകിയതെന്നും റോഡ്രി പറഞ്ഞു. മികച്ച പുരുഷ താരത്തിനുള്ള അവാർഡ് നേടിയ സ്പാനിഷ് താരം റോഡ്രിക്ക് 1170 പോയന്റാണ് ലഭിച്ചത്. രണ്ടാമതെത്തിയ വിനീഷ്യസ് ​ജൂനിയറിന് 1129 വോട്ടുകളും ലഭിച്ചു. കാൽമുട്ടിന് ​പരിക്കേറ്റ റോഡ്രി കഴിഞ്ഞ ഏതാനും മാസങ്ങളായി കളത്തിന് പുറത്താണ്. കഴിഞ്ഞ മത്സരങ്ങളിലേറ്റ പരിക്കിൽ വിനീഷ്യസും പരിക്കായി കളത്തിന് പുറത്താണ്.

Content Highlights: Rodri on Real madrid bycott on ballon d'or 2024

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us