വീണ്ടും പെനാല്‍റ്റി പാഴാക്കി എംബാപ്പെ; ലാ ലിഗയില്‍ റയലിന് തോല്‍വി

ജൂഡ് ബെല്ലിങ്ഹാം റയലിന്റെ ആശ്വാസഗോള്‍ കണ്ടെത്തി

dot image

ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന് വീണ്ടും പരാജയം. അത്‌ലറ്റിക് ക്ലബ്ബിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകളുകള്‍ക്കാണ് റയല്‍ അടിയറവ് പറഞ്ഞത്. അലെജാന്‍ഡ്രോ ബെറെന്‍ഗറും ഗോര്‍ക്ക ഗുരുസെറ്റയും അത്‌ലറ്റിക് ക്ലബ്ബിന് വേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ ജൂഡ് ബെല്ലിങ്ഹാം റയലിന്റെ ആശ്വാസഗോള്‍ കണ്ടെത്തി. സൂപ്പര്‍ താരം എംബാപ്പെ പെനാല്‍റ്റി വീണ്ടും നഷ്ടപ്പെടുത്തി നിരാശപ്പെടുത്തുന്നത് തുടരുകയാണ്.

അത്‌ലറ്റിക് ക്ലബ്ബിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. 53-ാം മിനിറ്റില്‍ അലെജാന്‍ഡ്രോ ബെറെന്‍ഗറാണ് ആതിഥേയരെ മുന്നിലെത്തിച്ചത്. 68-ാം മിനിറ്റില്‍ റയലിനെ ഒപ്പമെത്തിക്കാനുള്ള നിര്‍ണായക അവസരം എംബാപ്പെ നഷ്ടപ്പെടുത്തി. റയലിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി എടുത്ത എംബാപ്പെയുടെ കിക്ക് ഗോള്‍കീപ്പര്‍ അനായാസം തടുത്തിട്ടു.

78-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഹാമിലൂടെ റയല്‍ മാഡ്രിഡ് സമനില കണ്ടെത്തി. എങ്കിലും രണ്ട് മിനിറ്റിനുള്ളില്‍ അത്‌ലറ്റിക് ക്ലബ്ബ് വീണ്ടും ലീഡെടുത്തു. റയല്‍ ഡിഫന്‍സിലെ പിഴവ് മുതലെടുത്ത് ഗോര്‍ക്ക ഗുരുസെറ്റയാണ് അത്‌ലറ്റിക് ക്ലബ്ബിന്റെ വിജയഗോള്‍ നേടിയത്. 15 മത്സരങ്ങളില്‍ നിന്ന് 33 പോയിന്റുമായി രണ്ടാമതാണ് റയല്‍ മാഡ്രിഡ്. 16 മത്സരങ്ങളില്‍ നിന്ന് 29 പോയിന്റുള്ള അത്‌ലറ്റിക് ക്ലബ്ബ് നാലാം സ്ഥാനത്താണ്.

Content Highlights: Kylian Mbappé's Poor Performance Woes Continue as Real Madrid Falls to Athletic Club

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us