പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വീഴ്ത്തി ആഴ്‌സണല്‍. എമിറേറ്റ്‌സില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സ് വിജയം സ്വന്തമാക്കിയത്. പുതിയ കോച്ച് റൂബന്‍ അമോറിമിന് കീഴില്‍ യുണൈറ്റഡ് വഴങ്ങുന്ന ആദ്യത്തെ പരാജയമാണിത്.
BIG WIN IN N5 ✊ pic.twitter.com/tS7QJkbGbu
— Arsenal (@Arsenal) December 4, 2024
കോര്‍ണറുകളില്‍ നിന്നാണ് ആഴ്‌സണല്‍ രണ്ട് ഗോളുകളും നേടിയത്. ആഴ്‌സണലിന്റെ തട്ടകത്തില്‍ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. 54-ാം മിനിറ്റില്‍ ജൂറിയന്‍ ടിംബറാണ് ഗണ്ണേഴ്‌സിന്റെ ആദ്യഗോള്‍ നേടിയത്. ഡക്ലാന്‍ റൈസ് എടുത്ത കോര്‍ണറില്‍ നിന്നാണ് ടിംബര്‍ വല കുലുക്കിയത്.
ഗോള്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ഗണ്ണേഴ്‌സിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ യുണൈറ്റഡിന് സാധിച്ചില്ല. ഇതിനിടെ 73-ാം മിനിറ്റില്‍ ലഭിച്ച മറ്റൊരു കോര്‍ണറില്‍ നിന്ന് ആഴ്‌സണല്‍ രണ്ടാം ഗോളും കണ്ടെത്തി. വില്ല്യം സാലിബയുടെ ഗോളില്‍ ആഴ്‌സണല്‍ വിജയം ഉറപ്പിച്ചു. വിജയത്തോടെ 28 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുകയാണ് ആഴ്‌സണല്‍. 19 പോയിന്റുമായി 11-ാമതാണ് യുണൈറ്റഡ്.
Content Highlights: Premier League: Arsenal 2-0 Manchester United