വലകുലുക്കി ഛേത്രിയും റയാനും; ശ്രീകണ്ഠീരവയിലെ ആദ്യ പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് പിന്നില്‍

ബെംഗളൂരുവിന്റെ തട്ടകമായ ശ്രീകണ്ഠീരവയിലാണ് മത്സരം

dot image

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് പിന്നില്‍. ബെംഗളൂരുവിന്റെ തട്ടകമായ ശ്രീകണ്ഠീരവയില്‍ നടക്കുന്ന മത്സരത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ രണ്ട് ഗോളുകളുടെ ലീഡാണ് ബ്ലാസ്‌റ്റേഴ്‌സ് വഴങ്ങിയത്. ബെംഗളൂരുവിന് വേണ്ടി സുനില്‍ ഛേത്രിയും റയാന്‍ വില്ല്യംസും ലക്ഷ്യം കണ്ടു.

ബദ്ധവൈരികള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന ആവേശകരമായ സതേണ്‍ ഡെര്‍ബിയുടെ തുടക്കം തന്നെ ബെംഗളൂരു ലീഡെടുത്തു. എട്ടാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ബെംഗളൂരുവിന്റെ സ്‌കോറിങ് തുറന്നത്. വിങ്ങില്‍ നിന്ന് റയാന്‍ വില്ല്യംസ് നല്‍കിയ ക്രോസ് ഹെഡറിലൂടെ മുന്‍ ഇന്ത്യന്‍ നായകന്‍ ബ്ലാസ്റ്റേഴ്‌സിന്റെ വലയിലെത്തിച്ചു. സീസണില്‍ ഛേത്രി നേടുന്ന ആറാം ഗോളാണിത്.

39-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം ഗോളും വഴങ്ങി. റയാന്‍ വില്യംസാണ് ആതിഥേയരുടെ ലീഡ് ഇരട്ടിയാക്കിയത്. ആദ്യപകുതിയില്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടു. ബെംഗളൂരുവിന്റെ ഗോള്‍മുഖം വിറപ്പിക്കുന്ന ഒരു മുന്നേറ്റവും ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് പിറന്നില്ല. ആദ്യപകുതിയുടെ അവസാന മിനിറ്റുകളില്‍ മലയാളി മിഡ്ഫീല്‍ഡര്‍ വിബിന്‍ മോഹനന്‍ പരിക്കേറ്റ് പുറത്തുപോവുകയും ചെയ്തു.

Content Highlights: ISL 2024-25: Bengaluru FC vs Kerala Blasters FC match Updates

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us