ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിനെതിരെ നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിന് വിജയം. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാള്‍ എഫ്‌സി വിജയം സ്വന്തമാക്കിയത്. ഈസ്റ്റ് ബംഗാളിന് വേണ്ടി മലയാളി താരം വിഷ്ണു പി വിയും മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം ജീക്‌സണ്‍ സിങ്ങും ഗോളടിച്ചു.
ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. 54-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. ഷോട്ട് റേഞ്ചില്‍ നിന്നും സ്വീകരിച്ച വിഷ്ണു വലംകാലന്‍ ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു.
84-ാം മിനിറ്റില്‍ ജീക്‌സണ്‍ സിങ്ങും ലക്ഷ്യം കണ്ടതോടെ ഈസ്റ്റ് ബംഗാള്‍ രണ്ട് ഗോളിന്റെ ആധികാരികവിജയം ഉറപ്പിച്ചു. സീസണില്‍ ഈസ്റ്റ് ബംഗാള്‍ സ്വന്തമാക്കുന്ന തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. നിലവില്‍ ഏഴ് പോയിന്റുമായി 11-ാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാള്‍. അതേസമയം 12 പോയിന്റുമായി പത്താമതാണ് ചെന്നൈ.
ISL 2024-25: East Bengal FC beats Chennaiyin FC, Vishnu, Jeakson goals give Back-to-Back win