ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിനെ സമനിലയിൽ തളച്ച് ഫുൾഹാം. ഫുൾഹാമിന്റെ ഹോം മൈതാനത്ത് നടന്ന മത്സരം ഒന്നേ ഒന്ന് സമനിലയിലാണ് അവസാനിച്ചത്. മത്സരത്തിൽ ഫുൾഹാമാണ് ആദ്യം സ്കോർ ചെയ്തത്. 11-ാം മിനിറ്റിൽ റൗൾ ഹിമനസാണ് ഫുൾഹാമിനായി ഗോൾ നേടിയത്.
രണ്ടാം പകുതിയിയിൽ പക്ഷെ ആഴ്സണൽ സമനിലഗോൾ നേടി. 52-ാം മിനിറ്റിൽ സെറ്റ് പീസിൽ നിന്ന് സലിബയാണ് ഗോൾ നേടിയത്. ശേഷം വിജയ ഗോളിനായി ആഞ്ഞുശ്രമിച്ച ആഴ്‌സണൽ 90-ാം മിനിറ്റിൽ സാക്കയിലൂടെ വല കുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ് സൈഡ് വിളിച്ചു. സമനിലയോടെ ആഴ്‌സണൽ 15 മത്സരങ്ങളിൽ നിന്ന് എട്ട് ജയവും അഞ്ച് സമനിലയും രണ്ട് തോൽവിയുമായി 29 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. 15 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുള്ള ചെൽസി രണ്ടാം സ്ഥാനത്തും 14 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുള്ള ലിവർപൂൾ ഒന്നാം സ്ഥാനത്തുമാണ്.
Content Highlights: Fulham 1-1 Arsenal; English Premier League