ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിടിലൻ തിരിച്ചുവരവ് നടത്തി ചെൽസി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ടോട്ടൻഹാമിനെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ചെൽസി തോൽപ്പിച്ചത്. തുടക്കത്തിൽ തന്നെ രണ്ട് ഗോളുകൾക്ക് പിറകിൽ പോയ ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയായിരുന്നു ചെൽസി വിജയം ഉറപ്പിച്ചത്. ടോട്ടൻഹാമിന് വേണ്ടി തുടക്കത്തിൽ സോളങ്കിയും കുളുസവേസ്കിയും ഗോൾ നേടി. 5 ,11 മിനിറ്റുകളിലായിരുന്നു ഗോൾ. സ്കോർ 2-0.
17-ാം മിനിറ്റിൽ സാഞ്ചോയുടെ ഗോളിൽ ചെൽസി ഒരു ഗോൾ മടക്കി. രണ്ടാം പകുതിയിൽ കൂടുതൽ അധ്വാനിച്ച് കളിച്ച ചെൽസി 61-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സമനില ഗോൾ നേടി, സ്കോർ 2-2. ചെൽസിക്ക് വേണ്ടി സൂപ്പർ താരം പാൾമർ ആണ് പെനാൽറ്റി എടുത്തത് . 74-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിലൂടെ ചെൽസി ലീഡെടുത്തു. 84-ാം മിനിറ്റിൽ കിട്ടിയ മറ്റൊരു പെനാൽറ്റി കൂടി പാൾമർ ഗോളാക്കി മാറ്റിയതോടെ സ്കോർ 4-2 ആയി. ശേഷം കളിയുടെ അവസാന മിനിറ്റിൽ സോണിലൂടെ ടോട്ടൻഹാം ഒരു ഗോൾ മടക്കി. അതോടെ കളി 4-3 ൽ സമാപിച്ചു.
Content Highlights: Tottenham vs Chelsea 3-4: English Premier League