ചാമ്പ്യൻസ് ലീഗ് പുതിയ സീസണിലെ ലിവർപൂളിന്റെ തേരോട്ടം തുടരുന്നു. ജിറോണയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് തങ്ങളുടെ ആറാം ഗ്രൂപ്പ് പോരിലും ലിവർപൂൾ ജയം സ്വന്തമാക്കി. രണ്ടാം പകുതിയുടെ 63-ാം മിനിറ്റിൽ മുഹമ്മദ് സലാ നേടിയ ഗോളിലാണ് ജയം. താരത്തിന്റെ 50-ാം ചാമ്പ്യൻസ് ലീഗ് ഗോൾ കൂടിയായിരുന്നു ഇത്.
ജിറോണയുടെ ഡോണി വാൻ ഡി ബിക്ക് ലിവർപൂളിന്റെ ലൂയിസ് ഡയസിനെ ഫൗൾ ചെയ്തതിന് കിട്ടിയ പെനാൽറ്റിയായിരുന്നു ഗോളാക്കി മാറ്റിയത്. ഗോളിന് ശേഷവും മികച്ച കളി പുറത്തെടുത്തെങ്കിലും ഗോൾ ലീഡ് ഉയർത്താൻ ലിവർപൂളിനായില്ല. തോൽവിയോടെ ജിറോണ 30-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആറ് മത്സരങ്ങളിൽ നിന്ന് ആറ് ജയം നേടിയ 18 പോയിന്റുള്ള ലിവർപൂൾ തന്നെയാണ് ഒന്നാമത്. മികച്ച ചാമ്പ്യൻസ് ലീഗ് തുടക്കത്തിൽ അടുത്ത ഘട്ടത്തിലേക്കുള്ള എൻട്രി ലിവർപൂൾ ഇതിനകം തന്നെ ഉറപ്പിച്ചു കഴിഞ്ഞു.
ഇന്ന് മറ്റൊരു മത്സരത്തിൽ അറ്റ്ലാന്റയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് റയൽ മാഡ്രിഡ് തോൽപ്പിച്ചു. തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷമാണ് ചാമ്പ്യൻസ് ലീഗിൽ റയലിന്റെ തിരിച്ചുവരവ്. ഷാക്തർ ഡൊനെറ്റ്സിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ച് ബയേൺ മ്യൂണിക്കും ആർബി സാൽസ്ബർഗിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് പിഎസ്ജിയും ജയം നേടി.
ontent Highlights:Liverpool beat Girona ;Salah scores 50th Champions League goal