സലാ ദി സ്റ്റാര്‍; നവംബറിലെ പ്രിമിയര്‍ ലീഗ് താരം, റെക്കോര്‍ഡില്‍ റോണോയ്‌ക്കൊപ്പം

നവംബറില്‍ മാത്രം നാല് ഗോളും ഒരു അസിസ്റ്റും അടങ്ങുന്നതാണ് സലായുടെ പ്രകടനം.

dot image

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നവംബര്‍ മാസത്തെ താരമായി ലിവര്‍പൂളിന്റെ മുഹമ്മദ് സലായെ തിരഞ്ഞെടുത്തു. ലിവര്‍പൂളിന്റെ പരിശീലകന്‍ ആര്‍നെ സ്ലോട്ടിനെ മാനേജര്‍ ഓഫ് ദ മന്തായി തിരഞ്ഞെടുക്കുകയും ചെയ്തു. സ്ലോട്ടിന്റെ കീഴില്‍ നവംബറിലെ മൂന്ന് മത്സരങ്ങളിലാണ് റെഡ്‌സ് വിജയം സ്വന്തമാക്കിയത്.

കഴിഞ്ഞ നവംബറില്‍ ലിവര്‍പൂളിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചതിന് പിന്നാലെയാണ് സലായ്ക്ക് പ്ലേയര്‍ ഓഫ് ദ മന്ത് അവാര്‍ഡ് ലഭിച്ചത്. നവംബറില്‍ മാത്രം നാല് ഗോളും ഒരു അസിസ്റ്റും അടങ്ങുന്നതാണ് സലായുടെ പ്രകടനം.

ലീഗില്‍ ലിവര്‍പൂളിന്റെ ആധിപത്യം ഉറപ്പിക്കുന്നതിലും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നതിലും സലാ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സീസണില്‍ ലിവര്‍പൂളിന് വേണ്ടി 13 ഗോളുകള്‍ നേടിയ സലാ നിലവില്‍ ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ സിറ്റിയുടെ എര്‍ലിങ് ഹാലണ്ടിനൊപ്പമാണ് സലാ.

ഇത് ആറാം തവണയാണ് ഈജിപ്തിന്‍റെ സൂപ്പർ താരമായ സലാ പ്രീമിയര്‍ ലീഗ് പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്‌കാരത്തിന് അര്‍ഹനാവുന്നത് (നവംബര്‍ 2017, ഫെബ്രുവരി 2018, മാര്‍ച്ച് 2018, ഒക്ടോബര്‍ 2021, ഒക്ടോബര്‍ 2023). 2023 ഒക്ടോബറിന് ശേഷം ഇതാദ്യമായാണ് സലാ ഈ പുരസ്‌കാരം നേടുന്നത്. പ്രീമിയര്‍ ലീഗ് പ്ലേയര്‍ ഓഫ് ദ മന്ത് നേട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും സ്റ്റീവന്‍ ജെറാര്‍ഡിനുമൊപ്പമെത്താനും സലായ്ക്ക് ഇതോടെ സാധിച്ചു. നേട്ടത്തില്‍ സെര്‍ജിയോ അഗ്യൂറോയെയും ഹാരി കെയ്നെയും പിന്നിലാക്കിയാണ് സലായുടെ കുതിപ്പ്.

Content Highlights: Mohamed Salah Named Premier League Player of the Month for November

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us