ബ്രസീൽ ഫുട്ബോളിന്റെ തലപ്പത്തേക്ക് എത്താനുള്ള ശ്രമവുമായി ഇതിഹാസ താരം റൊണാൾഡോ നസാരിയോയും. വരാനിരിക്കുന്ന ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് 48കാരനായ ഇതിഹാസ താരം പ്രഖ്യാപിച്ചു.
നിലവിൽ എഡ്നാൾഡോ റോഡ്രഗസാണ് ഫെഡറേഷന്റെ പ്രസിഡന്റ്. 2026 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. പകരക്കാരനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്.
'സിബിഎഫിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ നൂറു കണക്കിന് കാര്യങ്ങളാണ് എന്ന പ്രേരിപ്പിക്കുന്നത്. ബ്രസീൽ ടീമിന്റെ പെരുമ വീണ്ടെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിലവിൽ എനിക്ക് സ്പാനിഷ് ക്ലബ് റയൽ വല്ലാഡോളിഡിൽ ഓഹരിയുണ്ട്. സ്ഥാനാർഥിത്വത്തിന് അതൊരു തടസമാകില്ല. ഈ ഓഹരികൾ ഉടൻ വിൽക്കും', 1994, 2002 ലോകകപ്പുകളില്‍ ബ്രസീലിന് ലോകകപ്പ് കിരീടം നേടികൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച റൊണാൾഡോ പറഞ്ഞു.
Content Highlights: Ronaldo Nazário announces candidacy for the presidency of the brazilian football confederation