ത്രില്ലർ പോരിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചു; ടോട്ടനം കരബാവോ കപ്പ് സെമിയിൽ

മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ടോട്ടനത്തിന്റെ വിജയം

dot image

കരബാവോ കപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് ടോട്ടൻഹാം സെമി ഫൈനലിൽ. ലണ്ടനിൽ നടന്ന ത്രില്ലർ പോരിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ടോട്ടനത്തിന്റെ വിജയം. മൂന്ന് ഗോളിന് പിറകിൽ പോയ ശേഷം യുണൈറ്റഡ് ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും തോൽവി ഒഴിവാക്കാനായില്ല.

മത്സരത്തിൻെറ 15-ാം മിനിറ്റിൽ യുണൈറ്റഡ് ഗോൾ കീപ്പറുടെ പിഴവിൽ നിന്നാണ് ടോട്ടനം ആദ്യ ഗോൾ നേടുന്നത്. സോളങ്കെയാണ് പന്ത് വലയിലാക്കുന്നത്. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ 46-ാം മിനിറ്റിൽ കുളുസവേസ്കി രണ്ടാം ഗോൾ നേടി. 54-ാം മിനിറ്റിൽ സോളങ്കെ തന്റെ മൂന്നാം ഗോൾ നേടി. ഇതോടെ യുണൈറ്റഡ് മൂന്ന് ഗോളിന് പിറകെ പോയെങ്കിലും പിന്നീട് തിരിച്ചുവന്നു.

63-ാം മിനിറ്റിൽ സിർസ്‌കി, 70-ാം മിനിറ്റിൽ അമാദ്, എന്നിവർ ഗോൾ നേടി 3-2 ആക്കി. എന്നാൽ 88-ാം മിനിറ്റിൽ സോൺ ഗോൾ നേടി ടോട്ടനം ലീഡ് വീണ്ടും രണ്ടാക്കി, സ്കോർ 4-2. ഒടുവിൽ രണ്ടാം പകുതിയുടെ അധിക സമയത്ത് ജോണി ഇവാൻസ് കൂടി യുണൈറ്റഡിന് ഗോൾ കണ്ടെത്തിയതോടെ സ്കോർ 4-3. ആഴ്‌സണൽ, ന്യൂ കാസിൽ, ലിവർപൂൾ എന്നിവരാണ് കരബാവോ സെമിയിൽ കടന്ന മറ്റ് ടീമുകൾ.

Content Highlights: Carabao Cup Tottenham beat Manchester united for 4-3, enter in to Carabao Cup semifinal

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us