ഇന്ത്യൻ സൂപ്പർ ലീ​ഗ്: ദിമിയുടെ ​ഗോളിൽ ഈസ്റ്റ് ബം​ഗാളിന് വിജയം

നിലവിൽ 12 കളികളിൽ നിന്ന് 13 പോയിന്റാണ് ഈസ്റ്റ് ബം​ഗാളിനുള്ളത്.

dot image

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഫുട്ബോളിൽ ജംഷഡ്പൂർ എഫ് സിയെ പരാജയപ്പെടുത്തി ഈസ്റ്റ് ബം​ഗാൾ. എതിരില്ലാത്ത ഒരു ​ഗോളിനാണ് ഈസ്റ്റ് ബംഗാളിന്റെ വിജയം. 60-ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് മുൻ താരം കൂടിയായ ദിമിത്രിയോസ് ഡയമന്റക്കോസാണ് ഈസ്റ്റ് ബം​ഗാളിനായി വലചലിപ്പിച്ചത്. നന്ദകുമാർ ശേഖറിന്റെ അസിസ്റ്റ് ഡയമന്റക്കോസ് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ചെന്നൈയ്ൻ എഫ് സിയെ എതിരില്ലാത്ത ഒരു ​ഗോളിന് മുംബൈ സിറ്റി പരാജയപ്പെടുത്തി. എട്ടാം മിനിറ്റിൽ നിക്കോസ് കരേലിയസ് ചാംപ്യന്മാർക്കായി വലകുലുക്കി. തുടർച്ചയായ രണ്ടാം വിജയത്തോടെ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേയ്ക്ക് ഉയർന്നിരിക്കുകയാണ് മുംബൈ സിറ്റി. 12 മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും അഞ്ച് സമനിലയും രണ്ട് തോൽവിയും ഉൾപ്പെടെ 20 പോയിന്റുകളാണ് മുംബൈ സീസണിൽ ഇതുവരെ നേടിയിരിക്കുന്നത്.

ഐഎസ്എൽ പോയിന്റ് ടേബിളിൽ നിലവിൽ മോഹൻ ബ​ഗാനാണ് ഒന്നാം സ്ഥാനത്തുള്ളത്. 12 മത്സരങ്ങളിൽ നിന്ന് എട്ട് വിജയം ഉൾപ്പെടെ 26 പോയിന്റാണ് മുംബൈ സിറ്റിക്കുള്ളത്. 12 മത്സരങ്ങളിൽ നിന്ന് ഏഴ് വിജയവുമായി ബെം​ഗളൂരു എഫ് സി രണ്ടാം സ്ഥാനത്തും ആറ് വിജയവുമായി എഫ് സി ​ഗോവ നാലാം സ്ഥാനത്തുമാണ്. നിലവിൽ 12 കളികളിൽ നിന്ന് 13 പോയിന്റാണ് ഈസ്റ്റ് ബം​ഗാളിനുള്ളത്.

Content Highlights: Diamantakos Scores As Red And Gold Brigade Win At Home

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us