ഇന്ത്യൻ സൂപ്പർ ലീ​ഗിൽ തിരിച്ചടികളിൽ നിന്ന് കരകയറി മുംബൈ സിറ്റി; പോയിന്റ് ടേബിളിൽ മുന്നേറ്റം

ഇന്ന് നടന്ന നിർണായക മത്സരത്തിൽ ചെന്നൈയ്ൻ എഫ് സിയെ എതിരില്ലാത്ത ഒരു ​ഗോളിനാണ് മുംബൈ വീഴ്ത്തിയത്.

dot image

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ മുംബൈ സിറ്റി തിരിച്ചുവരവിന്റെ പാതയിൽ. നിലവിലെ ചാംപ്യൻമാരാണെങ്കിലും ഈ സീസണിൽ മുംബൈ സിറ്റിയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. തുടർച്ചയായ രണ്ടാം വിജയത്തോടെ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേയ്ക്ക് ഉയർന്നിരിക്കുകയാണ് മുംബൈ സിറ്റി. 12 മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും അഞ്ച് സമനിലയും രണ്ട് തോൽവിയും ഉൾപ്പെടെ 20 പോയിന്റുകളാണ് മുംബൈ സീസണിൽ ഇതുവരെ നേടിയിരിക്കുന്നത്.

ഇന്ന് നടന്ന നിർണായക മത്സരത്തിൽ ചെന്നൈയ്ൻ എഫ് സിയെ എതിരില്ലാത്ത ഒരു ​ഗോളിനാണ് മുംബൈ വീഴ്ത്തിയത്. എട്ടാം മിനിറ്റിൽ നിക്കോസ് കരേലിയസ് ചാംപ്യന്മാർക്കായി വലകുലുക്കി. കഴിഞ്ഞ മത്സരത്തിൽ മുഹമ്മദൻസിനെതിരെയും എതിരില്ലാത്ത ഒരു ​ഗോളിന് മുംബൈ സിറ്റി വിജയിച്ചിരുന്നു. അതിന് മുമ്പുള്ള മത്സരം ഒഡീഷ എഫ് സിയുമായി സമനിലയിൽ പിരിഞ്ഞു.

ഐഎസ്എൽ പോയിന്റ് ടേബിളിൽ നിലവിൽ മോഹൻ ബ​ഗാനാണ് ഒന്നാം സ്ഥാനത്തുള്ളത്. 12 മത്സരങ്ങളിൽ നിന്ന് എട്ട് വിജയം ഉൾപ്പെടെ 26 പോയിന്റാണ് മുംബൈ സിറ്റിക്കുള്ളത്. 12 മത്സരങ്ങളിൽ നിന്ന് ഏഴ് വിജയവുമായി ബെം​ഗളൂരു എഫ് സി രണ്ടാം സ്ഥാനത്തും ആറ് വിജയവുമായി എഫ് സി ​ഗോവ നാലാം സ്ഥാനത്തുമാണ്.

Content Highlights: Nikolaos Karelis one goal helps Mumbai City FC Beat Chennaiyin FC

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us