ഇഞ്ച്വറി ടൈമിൽ ബാഴ്സയെ വീഴ്ത്തി; ലാ ലീ​ഗയിൽ അത്‍ലറ്റികോ ഒന്നാമത്

60-ാം മിനിറ്റിൽ റോഡ്രി​ഗോ ഡി പോളിന്റെ ​ഗോളിലൂടെ അത്‍ലറ്റികോ സമനില ​പിടിച്ചു.

dot image

സ്പാനിഷ് ഫുട്ബോൾ ലാ ലീ​ഗയിൽ ബാഴ്സലോണയെ വീഴ്ത്തി അത്‍ലറ്റികോ ഡി മാഡ്രിഡ് പോയിന്റ് ടേബിളിൽ ഒന്നാമത്. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് അത്‍ലറ്റികോ ഡി മാഡ്രിഡിന്റെ വിജയം. മത്സരത്തിന്റെ 30-ാം മിനിറ്റിൽ ബാഴ്സ മുന്നിലെത്തി. പെഡ്രിയായിരുന്നു ​ഗോൾ നേടിയത്. ആദ്യ പകുതിയിൽ ഒരു ​ഗോളിന് മുന്നിൽ നിൽക്കാനും ബാഴ്സയ്ക്ക് കഴിഞ്ഞു.

രണ്ടാം പകുതിയിൽ അത്‍ലറ്റികോ ഡി മാഡ്രിഡ് ശക്തമായി തിരിച്ചുവന്നു. 60-ാം മിനിറ്റിൽ റോഡ്രി​ഗോ ഡി പോളിന്റെ ​ഗോളിലൂടെ അത്‍ലറ്റികോ സമനില ​പിടിച്ചു. പിന്നാലെ രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ 96-ാം മിനിറ്റിലാണ് അത്‍ലറ്റികോയുടെ വിജയ​ഗോൾ പിറക്കുന്നത്. അലെക്‌സാണ്ടര്‍ സൊര്‍ലോത്താണ് ​ഗോൾവല ചലിപ്പിച്ചത്.

വിജയത്തോടെ ലാ ലീ​ഗ പോയിന്റ് ടേബിളിൽ ഒന്നാമതെത്താനും അത്‍ലറ്റികോ ഡി മാഡ്രിഡിന് കഴിഞ്ഞു. 18 മത്സരങ്ങളിൽ നിന്ന് 12 വിജയവും അഞ്ച് സമനിലയും ഒരു തോൽവിയും ഉൾപ്പെടെ 41 പോയിന്റാണ് അത്‍ലറ്റികോ സംഘത്തിന്റെ സമ്പാദ്യം. 19 മത്സരങ്ങളിൽ നിന്ന് 12 വിജയവും രണ്ട് സമനിലയും അഞ്ച് തോൽവിയുമുള്ള ബാഴ്സലോണ 38 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.

Content Highlights: BAR 1-2 ATM; Sorloth scores late winner as Catalans lose

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us