മാഞ്ചസ്റ്റർ സിറ്റിയെ തിരിച്ചുപിടിക്കണം, ലയണൽ മെസ്സിയെ ക്ലബിലെത്തിക്കാൻ പെപ് ​ഗ്വാർഡിയോള; റിപ്പോർട്ട്

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയോടും സിറ്റി പരാജയപ്പെട്ടിരുന്നു

dot image

ഇം​ഗ്ലീഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയെ വിജയവഴിയിൽ തിരിച്ചെത്തിക്കാൻ ശ്രമങ്ങളുമായി ക്ലബ് മാനേജർ പെപ് ​ഗ്വാർഡിയോള. സൂപ്പർതാരം ലയണൽ മെസ്സിയെ ലോൺ അടിസ്ഥാനത്തിൽ സിറ്റിയിൽ എത്തിക്കാനാണ് ​ഗ്വാർഡിയോളയുടെ നീക്കം. ആറ് മാസത്തെയ്ക്കാണ് മെസ്സിയെ മാഞ്ചസ്റ്റർ സിറ്റിയിലെത്തിക്കാൻ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയോട് ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെട്ടത്. ജോൺ ഡുറാനും മോർ​ഗൻ റോജേഴ്സും ആസ്റ്റൺ‌ വില്ലയ്ക്കായി ​ഗോളുകൾ നേടി. ഫിൽ ഫോഡന്റെ ​ഗോളാണ് മാഞ്ചസ്റ്റർ സിറ്റിക്ക് ആശ്വാസമായത്. എല്ലാ ഫുട്ബോൾ ലീ​ഗിലുമായി കഴിഞ്ഞ 12 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് സിറ്റിക്ക് വിജയം നേടാനായത്.

തോൽവിയോടെ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് പോയിന്റ് ടേബിളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ സ്ഥാനം ആറാമതായി. 17 മത്സരങ്ങളിൽ നിന്ന് 27 പോയിന്റാണ് സിറ്റി സംഘത്തിനുള്ളത്. 17 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുള്ള ആസ്റ്റൺ വില്ല അഞ്ചാം സ്ഥാനത്തുണ്ട്. ലിവർപൂൾ ഒന്നാമതും ചെൽസി രണ്ടാം സ്ഥാനത്തുമാണ്.

നിലവില്‍ തുടര്‍പരാജയങ്ങളാണ് നേരിടേണ്ടി വരുന്നതെങ്കിലും, ഫുട്ബോൾ ലോകത്തെ ഏക്കാലത്തെയും മികച്ച ഒരു പരിശീലകനായാണ് പെപ് ​ഗ്വാർഡിയോളയെ വിലയിരുത്തുന്നത്.

2008 മുതൽ 2012 വരെയായിരുന്നു പെപ് ഗ്വാർഡിയോള ലയണൽ മെസ്സി ഉൾപ്പെട്ട എഫ് സി ബാഴ്സലോണയുടെ മാനേജർ സ്ഥാനത്ത് ഉണ്ടായിരുന്നത്. ഇക്കാലയളവിൽ മെസ്സി 219 മത്സരങ്ങളിൽ നിന്നായി 211 ഗോളുകൾ നേടി. 94 ഗോളുകൾക്ക് അസിസ്റ്റ് നൽകുകയും ചെയ്തു. 2008ൽ ട്രെബിൾ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ സ്പാനിഷ് ക്ലബായി ബാഴ്സ മാറി. 2009ലെ സീസണിൽ ആറ് കിരീടങ്ങളാണ് പെപിന്റെ ബാഴ്സ നേടിയെടുത്തത്.

2013 മുതൽ 2016 വരെ പെപ് ​ഗ്വാർഡിയോള ജർമ്മൻ ക്ലബ് ബയേൺ മ്യൂണികിന്റെ പരിശീലകനായിരുന്നു. തുടർച്ചയായി മൂന്ന് സീസണുകളിൽ ബുന്ദസ്‍ലീ​ഗ നേടിയതിന് പുറമെ ക്ലബ് ലോകകപ്പ്, യുവേഫ സൂപ്പർ കപ്പ്, രണ്ട് തവണ ജർമ്മൻ കപ്പ് എന്നിവ ​ഗ്വാർഡിയോളയ്ക്ക് കീഴിൽ ബയേൺ സ്വന്തമാക്കി. 2016 മുതൽ ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനാണ് ​ഗ്വാർഡിയോള. 2020 മുതൽ തുടർച്ചയായ നാല് സീസണുകളിൽ മാഞ്ചസ്റ്റർ സിറ്റിയാണ് ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിന്റെ ചാംപ്യന്മാർ. 2022-23 സീസണിൽ അഞ്ച് കിരീടങ്ങളാണ് പെപ് ​ഗ്വാർഡിയോളയുടെ കീഴിൽ മാഞ്ചസ്റ്റർ സിറ്റി നേടിയെടുത്തത്.

Content Highlights: Pep Guardiola eyes Lionel Messi on loan move to get Manchester City back on track

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us