തേഞ്ഞിപ്പലം: ദക്ഷിണമേഖലാ അന്തര്‍സര്‍വകലാശാല പുരുഷ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കാലിക്കറ്റ് സര്‍വകലാശാലാ ടീം അംഗങ്ങളെ കായികവിഭാഗം മേധാവി ഡോ വി പി സക്കീര്‍ ഹുസൈന്‍ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍: കെ പി ശരത് ( തൃശൂർ കേരള വർമ കോളേജ്), വൈസ് ക്യാപ്‌റ്റന്‍: നന്ദു കൃഷ്ണന്‍ (ഫാറൂഖ് കോളേജ്).
ടീം അംഗങ്ങള്‍: ലിയാഖത്ത് അലിഖാന്‍, ദിൽഷാദ്, ആസിഫ്, സനൂപ്, മുഹമ്മദ് സപ്‌നാത് (എം ഇ എസ് കെ വി എം കോളേജ് വളാഞ്ചേരി), മുഹമ്മദ് നിഷാദ് (ഗുരുവായൂരപ്പന്‍ കോളേജ്), അഥര്‍വ് (ഫറൂഖ് കോളേജ്), മുഹമ്മദ് ജിയാദ്, പി പി അര്‍ഷാദ് (സെന്റ് ജോസഫ് കോളേജ് ദേവഗിരി), വിഷ്ണു പ്രകാശ് ( ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട), മാത്യൂ സി മനോജ്, മുഹമ്മദ് ജസീം, എം എം അര്‍ജുന്‍, മുഹമ്മദ് അഷറര്‍ (സഹൃദയ കോളേജ് കൊടകര), ജിഷ്ണു, മുഹമ്മദ് ഷംനാദ് (സെന്റ് തോമസ് കോളേജ് തൃശൂര്‍), കെ അജയ്‌കൃഷ്ണ(ഇ എം ഇ എ കോളേജ് കൊണ്ടോട്ടി), പി സന്തോഷ്( കേരളവര്‍മ കോളേജ്), ഖാലിദ് റോഷന്‍ (എം എ എം ഒ കോളേജ് മുക്കം) അഫ്സല്‍ (ശ്രീകൃഷ്ണ കോളേജ് ഗുരുവായൂര്‍. മുഖ്യ പരിശീലകന്‍ ഡോ ടി സി ശിവറാം. 21 മുതൽ 28 വരെ മൂന്നു വേദികളിലായാണ് മത്സരങ്ങള്‍.
Content Highlights: intercollegiate Football; Calicut univercity team announced