ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് തുടര്‍ച്ചയായ രണ്ടാം പരാജയം. ഇപ്‌സ്വിച്ച് ടൗണിനെതിരെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സി പരാജയം വഴങ്ങിയത്. ഇപ്‌സ്വിച്ചിന് വേണ്ടി ലിയാം ഡിലാപ്, ഒമാരി ഹച്ചിന്‍സണ്‍ എന്നിവര്‍ ഗോള്‍ കണ്ടെത്തി.
Full-time.#CFC | #IPSCHE pic.twitter.com/lIQ0iH75Et
— Chelsea FC (@ChelseaFC) December 30, 2024
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ 12-ാം മിനിറ്റില്‍ തന്നെ ഇപ്‌സ്വിച്ച് ലീഡെടുത്തു. പെനാല്‍റ്റിയിലൂടെ ലിയാം ഡിലാപാണ് ആതിഥേയരെ മുന്നിലെത്തിച്ചത്. 26-ാം മിനിറ്റില്‍ ജാവോ ഫെലിക്‌സിലൂടെ ചെല്‍സി തിരിച്ചടിച്ചെങ്കിലും വാര്‍ പരിശോധനയില്‍ ഗോള്‍ നിഷേധിക്കപ്പെട്ടു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലീഡ് ഇരട്ടിയാക്കാന്‍ ഇപ്‌സ്വിച്ചിന് സാധിച്ചു. 53-ാം മിനിറ്റില്‍ ഹച്ചിന്‍സണാണ് ഇപ്‌സ്വിച്ച് ടൗണിന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയത്. ഡിലാപിന്റെ അസിസ്റ്റാണ് ഇത്തവണ ഗോളിന് വഴിയൊരുക്കിയത്. ചെല്‍സിക്ക് ഗോള്‍ മടക്കാന്‍ കഴിയാതിരുന്നതോടെ ഇപ്‌സ്വിച്ച് വിജയം സ്വന്തമാക്കി.
പരാജയത്തോടെ ചെല്‍സി പോയിന്റ് പട്ടികയില്‍ 35 പോയിന്റുമായി നാലാം സ്ഥാനത്താണ്. വിജയത്തോടെ 15 പോയിന്റുമായി 18-ാം സ്ഥാനത്താണ് ഇപ്‌സ്വിച്ച് ടൗണ്‍.
Content Highlights: Premier League: Ipswich Town Celebrates Victory Over Chelsea