ബ്ലാസ്‌റ്റേഴ്‌സിന് പുതിയ കോച്ച് ഉടനില്ല; ടി ജി പുരുഷോത്തമന്‍ പരിശീലകനായി തുടരും

ജനുവരി അഞ്ചിന് പഞ്ചാബ് എഫ്‌സിക്കെതിരെ ന്യൂഡല്‍ഹിയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം

dot image

കേരള ബ്ലാസ്‌റ്റേഴ്‌സ് പുതിയ പരിശീലകനെ ഉടനെ കൊണ്ടുവരാനുള്ള സാധ്യത കുറയുന്നു. ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് പുതിയ പരിശീലകന്‍ ഉണ്ടാവില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒഡീഷ എഫ്‌സിയുടെ പരിശീലകന്‍ സെര്‍ജിയോ ലൊബേറയെ ക്ലബ്ബ് ലക്ഷ്യമിട്ടിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അന്തിമ ലക്ഷ്യത്തിലെത്തിയില്ല.

ഇടക്കാല പരിശീലകനായി നിയമിക്കപ്പെട്ട ടി ജി പുരുഷോത്തമന്‍ സീസണ്‍ അവസാനിക്കുന്നതുവരെ പരിശീലകനായി തുടരും. മറ്റൊരു സഹപരിശീലകന്‍ തോമസ് കോര്‍സും പുരുഷോത്തമനൊപ്പം സീസണില്‍ ടീമിനെ പരിശീലിപ്പിക്കും. മുഖ്യപരിശീലകന്‍ മൈക്കേല്‍ സ്റ്റാറേയെ പുറത്താക്കിയതിന് ശേഷം ഇരുവരും ചേര്‍ന്നാണ് ടീമിനെ ഒരുക്കിയത്.

സീസണില്‍ പത്ത് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന് ബാക്കിയുള്ളത്. ജനുവരി അഞ്ചിന് പഞ്ചാബ് എഫ്‌സിക്കെതിരെ ന്യൂഡല്‍ഹിയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. നിലവില്‍ 14 മത്സരങ്ങളില്‍ നാല് വിജയവും 14 പോയിന്റുമായി പത്താമതാണ് ബ്ലാസ്റ്റേഴ്‌സ്.

Content Highlights: Kerala Blasters do not have a new coach for the season, TG Purushothaman will continue as coach

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us