പിണങ്ങിനിൽക്കുന്ന ആരാധകരെ കൂടെക്കൂട്ടാൻ ശ്രമവുമായി കേരള ബ്ലാസ്റ്റേഴ്സ്. ഇതിനായി ഫാന്‍ അഡൈ്വസറി ബോര്‍ഡ് (എഫ്.എ.ബി) രൂപീകരിക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ നീക്കം. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തുടർച്ചയായി പരാജയപ്പെടുന്ന കേരള ബ്ലാസ്റ്റേഴ്സിന്‍റെ മാനേജ്മെന്റിനെതിരെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട രംഗത്തെത്തിയിരുന്നു. സ്റ്റേഡിയത്തിൽ നൽകുന്ന പിന്തുണ ഉൾപ്പെടെ ആരാധകർ ഒഴിവാക്കിയതിന് പിന്നാലെയാണ് ഫാൻസ് അഡൈ്‍വസറി രൂപീകരിക്കാൻ ക്ലബ് ലക്ഷ്യമിടുന്നത്.
എഫ്എബി വഴി മാനേജുമെന്റുമായി ആരാധകര്‍ക്ക് നേരിട്ട് ആശയവിനിമയം സാധ്യമാകും. ആരാധകരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഇവിടെ പരിഗണിക്കപ്പെടും. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 12 പേര്‍ അടങ്ങുന്നതായിരിക്കും ഫാന്‍ അഡൈ്വസറി ബോര്‍ഡ്. വര്‍ഷത്തില്‍ നാല് തവണ ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റ് പ്രതിനിധികളുമായി ബോര്‍ഡ് അംഗങ്ങള്‍ ഔദ്യോഗിക കൂടിക്കാഴ്ച നടത്തും. ക്ലബിന്റെ പ്രകടനം, ടിക്കറ്റ് വിതരണം, ആരാധക അടിത്തറ ശക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചയും നടക്കും.
ഫാന്‍ അഡൈ്വസറി ബോര്‍ഡിന്റെ ഭാഗമാകുന്നതിനായി കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷ നല്‍കാം. 19 വയസ്സിന് മുകളില്‍ പ്രായമുള്ള ക്ലബിന്റെ ഏത് ആരാധകര്‍ക്കും
അപേക്ഷ നല്‍കുവാന്‍ സാധിക്കും. ഇന്ന് മുതല്‍ പത്ത് ദിവസത്തേക്കാണ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുവാനുള്ള സമയപരിധി. ആകെ 12 പ്രതിനിധികളില്‍ ഒമ്പത് പേര്‍ രാജ്യത്തിനകത്തു നിന്നുള്ളവരും രണ്ട് പേര്‍ അന്താരാഷ്ട്ര പ്രതിനിധികളുമായിരിക്കും. പ്രത്യേക പരിഗണനാ വിഭാഗത്തില്‍ നിന്നും ഒരു പ്രതിനിധിയുമുണ്ടായിരിക്കും.
ഒരു വര്‍ഷമായിരിക്കും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുടെ പ്രവര്‍ത്തന കാലയളവ്. ഒരു ടേം പൂര്‍ത്തിയാക്കിയ അംഗത്തിന് തുടര്‍ന്നുവരുന്ന ഒരു വര്‍ഷക്കാലയളവിലേക്ക് വീണ്ടും അപേക്ഷിക്കുവാന്‍ സാധിക്കുകയില്ല. പുതിയ വ്യക്തികളുടേയും പുതിയ ആശയങ്ങളുടേയും പ്രാതിനിധ്യം ഉറപ്പാക്കുന്നതിനാണിത്.
ട്രാന്‍സ്ഫറുകള്‍, ടീം സെലക്ഷനുകള്‍, സ്‌പോര്‍ട്‌സ് സംബന്ധമായ മറ്റ് തീരുമാനങ്ങള്‍ തുടങ്ങിയവയില്‍ ഫാന്‍ അഡൈ്വസറി ബോര്‍ഡിന് പങ്കാളിത്തമുണ്ടാവില്ല. ഇക്കാര്യങ്ങള്‍ കോച്ചിങ് സ്റ്റാഫിന്റെയും മാനേജ്‌മെന്റിന്റെയും അധികാരപരിധിയിലായിരിക്കും. www.keralablasters.in. എന്ന വെബ്‌സൈറ്റിലൂടെ ഫാന്‍ അഡൈ്വസറി ബോര്‍ഡിലെ അംഗത്വത്തിനായി അപേക്ഷ നല്‍കാം.
Content Highlights: Kerala Blasters FC to form Fan Advisory Board