2026 ഫുട്‌ബോള്‍ ലോകകപ്പിന് ശേഷം ദിദിയര്‍ ദെഷാംപ്‌സ് ഫ്രാന്‍സ് ദേശീയ ടീമിന്റെ മുഖ്യപരിശീലക സ്ഥാനമൊഴിയും. 2026 വരെയാണ് നിലവില്‍ ഫ്രാന്‍സ് ടീമുമായി ദെഷാംപ്‌സിന്റെ കരാര്‍ കാലാവധി. 2026ന് ശേഷം ദെഷാംപ്സ് ഫ്രാന്‍സ് കരാര്‍ പുതുക്കില്ലെന്നാണ് L'Équipé ന്റെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
🚨🇫🇷 Didier Deschamps, set to announce his decision to LEAVE French national team job after the World Cup 2026.
— Fabrizio Romano (@FabrizioRomano) January 7, 2025
It’s all decided, reports L’Équipé. 👋🏻 pic.twitter.com/SeXFbBxyfv
14 വര്‍ഷത്തോളം നീണ്ട ഫ്രാന്‍സിനൊപ്പമുള്ള യാത്രയ്ക്കാണ് ദെഷാംപ്‌സ് വിരാമം കുറിക്കുക. 2012 മുതലാണ് ദെഷാംപ്‌സ് ഫ്രഞ്ച് ടീമിന്റെ പരിശീലക കുപ്പായം അണിഞ്ഞുതുടങ്ങിയത്.
ഫ്രാന്‍സിന്റെ മുഖ്യപരിശീലകനെന്ന നിലയില്‍ വിജയകരമായ റെക്കോര്‍ഡാണ് 56കാരനായ ദെഷാംപ്‌സിനുള്ളത്. ഫ്രാന്‍സിനെ 2018 ഫുട്‌ബോള്‍ ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ചത് ദെഷാംപ്‌സാണ്. 2022 ലോകകപ്പില്‍ ഫ്രഞ്ചുപടയെ ലോകകപ്പ് ഫൈനല്‍ വരെയെത്തിക്കാനും ദെഷാംപ്‌സിന് സാധിച്ചു.
2021 നേഷന്‍സ് ലീഗിലും ദെഷാംപ്‌സിന്റെ കീഴില്‍ ഫ്രാന്‍സ് കിരീടമുയര്‍ത്തി. യൂറോ 2016 ഫൈനലിലും ദെഷാംപ്‌സ് ഒരുക്കിയ ഫ്രഞ്ചുപട ഫൈനലിലെത്തി. 2026ല്‍ ലോകകിരീടമുയര്‍ത്തി വിടവാങ്ങുകയെന്നതായിരിക്കും ദെഷാംപ്‌സിന്റെ ലക്ഷ്യം.
Content Highlights: Didier Deschamps will resign as France national manager after the 2026 World Cup