'ലിവര്‍പൂള്‍ ക്ലബ്ബിനെ സ്വന്തമാക്കാന്‍ ഇലോണ്‍ മസ്‌ക് ആഗ്രഹിക്കുന്നുണ്ട്'; വെളിപ്പെടുത്തി പിതാവ്

'ലിവര്‍പൂളിനെ പോലൊരു ക്ലബ്ബിനെ സ്വന്തമാക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്?'

dot image

പ്രീമിയര്‍ ലീഗ് ക്ലബ്ബായ ലിവര്‍പൂള്‍ എഫ്‌സിയെ സ്വന്തമാക്കാന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്. മസ്‌കിന്റെ പിതാവ് എറോള്‍ മസ്‌കാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ടൈംസ് ഓഫ് റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രശസ്ത ഫുട്‌ബോള്‍ ക്ലബ്ബിനെ വാങ്ങാന്‍ തന്റെ മകന്‍ വലിയ താല്‍പ്പര്യം പ്രകടിപ്പിച്ചെന്ന് തുറന്നുപറഞ്ഞത്.

'ലിവര്‍പൂളിനെ ഏറ്റെടുക്കാന്‍ ഇലോണ്‍ മസ്‌കിന് അതിയായ താല്‍പ്പര്യമുണ്ട്. എന്നാല്‍ അതിനര്‍ത്ഥം

അവന്‍‌ അത് വാങ്ങുകയാണെന്നല്ല, അവന് ആഗ്രഹമുണ്ടെന്ന് മാത്രം. ലിവര്‍പൂളിനെ പോലൊരു ക്ലബ്ബിനെ സ്വന്തമാക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്?' മസ്‌കിന്റെ പിതാവ് പറഞ്ഞു.

നിലവിൽ ഫെൻവേ സ്‌പോർട്‌സ് ഗ്രൂപ്പിൻ്റെ (എഫ്എസ്‌ജി) ഉടമസ്ഥതയിലാണ് ലിവർപൂൾ എഫ്‌സി. എഫ്എസ്‌ജി ഇതിനുമുമ്പ് വിദേശ നിക്ഷേപങ്ങളെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാലും ക്ലബ്ബ് വിൽക്കാനുള്ള ഉദ്ദേശ്യമൊന്നും ​ഗ്രൂപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇലോൺ മസ്ക് ക്ലബ്ബ് ഏറ്റെടുക്കാനൊരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് ഒരു എഫ്എസ്ജി വക്താവ് രം​ഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

Content Highlights: Elon Musk's father claims Elon is interested in buying Liverpool FC

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us