റെഡ് കാര്‍ഡ് പണിയായി; വിനീഷ്യസ് ജൂനിയറിന് രണ്ട് ലാ ലിഗ മത്സരങ്ങളില്‍ വിലക്ക്

വലന്‍സിയയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ അക്രമാസക്തമായി പെരുമാറിയതാണ് ബ്രസീലിയന്‍ താരത്തിന് തിരിച്ചടിയായത്

dot image

റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ ഫോര്‍വേര്‍ഡ് വിനീഷ്യസ് ജൂനിയറിന് രണ്ട് ലാ ലിഗ മത്സരങ്ങളില്‍ നിന്ന് വിലക്ക്. സ്‌പെയിനിലെ ഫുട്‌ബോള്‍ ഭരണസമിതിയായ റോയല്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷനാണ് (ആര്‍എഫ്ഇഎഫ്) ഇക്കാര്യം അറിയിച്ചത്. വലന്‍സിയയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ അക്രമാസക്തമായി പെരുമാറിയതാണ് ബ്രസീലിയന്‍ താരത്തിന് തിരിച്ചടിയായത്.

ജനുവരി നാലിന് നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയില്‍ വലന്‍സിയ ഗോള്‍കീപ്പര്‍ സ്റ്റോള്‍ ദിമിത്രിവ്‌സ്‌കിയുടെ കഴുത്തില്‍ ഇടിച്ച് തള്ളിയിട്ടതിന് വിനീഷ്യസിന് റെഡ് കാര്‍ഡ് ലഭിച്ചിരുന്നു. മെസ്റ്റല്ല സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ നിലവിലെ ചാമ്പ്യന്മാര്‍ പിന്നിലായിരുന്നു. 27-ാം മിനിറ്റില്‍ ഹ്യൂഗോ ഡ്യുറോയുടെ ഗോളാണ് വലന്‍സിയയെ മുന്നിലെത്തിച്ചത്.

79-ാം മിനിറ്റില്‍ മത്സരത്തിന്റെ ഗതി മാറി തുടങ്ങി. പെനാല്‍റ്റിക്ക് വേണ്ടി അപ്പീല്‍ ചെയ്യുന്നതിനിടെ വിനീഷ്യസ് ജൂനിയര്‍ വലന്‍സിയ ഗോള്‍കീപ്പര്‍ സ്റ്റോള്‍ ദിമിത്രിവ്‌സ്‌കിയുമായി ഏറ്റുമുട്ടി. ദിമിത്രിവ്‌സ്‌കിയുടെ കഴുത്തില്‍ തട്ടി വിനീഷ്യസ് ക്രൂരമായി പ്രതികരിച്ചു. പിച്ച് സൈഡ് മോണിറ്ററില്‍ അവലോകനം ചെയ്തതിന് ശേഷമാണ് റഫറി സോട്ടോ ഗ്രാഡോ വിനീഷ്യസിന് നേരെ റെഡ് കാര്‍ഡ് ഉയര്‍ത്തിയത്.

വിലക്കിന്റെ ഭാഗമായി ലാസ് പാല്‍മാസിനും വയ്യാഡോയിഡിനും എതിരെ നടക്കുന്ന നിര്‍ണായക ലീഗ് മത്സരങ്ങള്‍ വിനീഷ്യസിന് നഷ്ടമാകും. ലാ ലിഗയില്‍ വിലക്ക് ഉണ്ടെങ്കിലും സ്പാനിഷ് സൂപ്പര്‍ കപ്പ് സെമി ഫൈനലില്‍ താരത്തിന് കളത്തിലിറങ്ങാം. സ്പാനിഷ് സൂപ്പര്‍ കപ്പില്‍ വ്യാഴാഴ്ച മയ്യോര്‍ക്കയ്‌ക്കെതിരെയാണ് സെമിഫൈനല്‍ മത്സരം.

Content Highlights: Real Madrid forward Vinicius Jr banned for two matches after red card

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us