എഫ് എ കപ്പില്‍ തകര്‍പ്പന്‍ വിജയവുമായി മാഞ്ചസ്റ്റര്‍ സിറ്റി. എഫ് എ കപ്പ് മൂന്നാം റൗണ്ടില്‍ സാല്‍ഫോര്‍ഡ് സിറ്റിക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത എട്ട് ഗോളിനാണ് സിറ്റി വിജയം സ്വന്തമാക്കിയത്. സിറ്റിക്ക് വേണ്ടി ജെയിംസ് മക്കാറ്റി ഹാട്രിക് നേടി തിളങ്ങിയപ്പോള്‍ ജെറമി ഡോകു ഇരട്ടഗോളുകളും നേടി.
FULL-TIME | In the hat 🎩
— Manchester City (@ManCity) January 11, 2025
🩵 8-0 🔴 #ManCity | @okx pic.twitter.com/uVvzcCGHIs
ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ സിറ്റി ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. എട്ടാം മിനിറ്റില്‍ ജെറമി ഡോകുവാണ് സ്‌കോറിങ് തുറന്നത്. 20-ാം മിനിറ്റില്‍ ഡിവിന്‍ മുബാമ സിറ്റിയുടെ സ്‌കോര്‍ ഇരട്ടിയാക്കി. 43-ാം മിനിറ്റില്‍ നിക്കോ ഒറെയ്‌ലി സിറ്റിയുടെ മൂന്നാം ഗോളും നേടി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സിറ്റി ഗോളടി തുടര്‍ന്നു. 49-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി മാറ്റി ജാക്ക് ഗ്രീലിഷ് സിറ്റിയുടെ സ്‌കോര്‍ ഉയര്‍ത്തിയതോടെ സ്‌കോര്‍ 4-0 എന്നായി. 62-ാം മിനിറ്റില്‍ ജെയിംസ് മക്കാറ്റി അക്കൗണ്ട് തുറന്നു. 69-ാം മിനിറ്റില്‍ വീണ്ടും പെനാല്‍റ്റി. പെനാല്‍റ്റി ഗോളാക്കി മാറ്റി ജെറമി ഡോകു തന്റെ രണ്ടാം ഗോള്‍ നേടി. 72, 81 മിനിറ്റില്‍ വല കുലുക്കി ജെയിംസ് മക്കാറ്റി ഹാട്രിക് പൂര്‍ത്തിയാക്കി.
Content Highlights: FA Cup: Manchester City crush Salford City