അല്‍ 'ഫൈവ് സ്റ്റാര്‍' ഹിലാല്‍; സൗദി പ്രോ ലീഗില്‍ വമ്പന്‍ വിജയം

അല്‍ ഹിലാലിന് വേണ്ടി മാര്‍കോസ് ലിയോണാര്‍ഡോ ഇരട്ടഗോളുകള്‍ നേടി തിളങ്ങി

dot image

സൗദി പ്രോ ലീഗില്‍ വമ്പന്‍ വിജയവുമായി അല്‍ ഹിലാല്‍. അല്‍ ഒറോബയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് അല്‍ ഹിലാല്‍ വിജയം സ്വന്തമാക്കിയത്. ഹിലാലിന് വേണ്ടി മാര്‍കോസ് ലിയോണാര്‍ഡോ ഇരട്ടഗോളുകള്‍ നേടി തിളങ്ങി.

16-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റൂബന്‍ നീവ്‌സാണ് സ്‌കോറിങ് തുറന്നത്. 48-ാം മിനിറ്റില്‍ അലി അല്‍ബുലൈഹി അല്‍ ഹിലാലിന്റെ രണ്ടാം ഗോള്‍ നേടിയപ്പോള്‍ 68-ാം മിനിറ്റില്‍ റെനാന്‍ ലോഡി ലീഡ് മൂന്നാക്കി ഉയര്‍ത്തി.

മൂന്ന് മിനിറ്റിനുള്ളില്‍ രണ്ട് ഗോളുകള്‍ നേടി മാര്‍കോസ് ലിയോണാര്‍ഡോ അല്‍ ഹിലാലിന്റെ വിജയം പൂര്‍ത്തിയാക്കി. 75, 78 മിനിറ്റുകളിലാണ് ലിയോണാര്‍ഡോ തന്റെ ഡബിള്‍ തികച്ചത്. ഇതോടെ അല്‍ ഹിലാല്‍ വമ്പന്‍ വിജയം സ്വന്തമാക്കി.

സൗദി പ്രോ ലീഗില്‍ അല്‍ ഹിലാലിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. 14 മത്സരങ്ങളില്‍ 12 വിജയവും 37 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് അല്‍ ഹിലാല്‍. 13 പോയിന്റുള്ള അല്‍ ഒറോബ 14-ാം സ്ഥാനത്താണ്.

Content Highlights: Saudi Pro League 2024-25: Five-star Al Hilal thrash Al Orobah

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us