സ്പാനിഷ് സൂപ്പര്‍ കപ്പില്‍ എല്‍ ക്ലാസിക്കോ ഫൈനല്‍; ബാഴ്‌സയും റയലും നേര്‍ക്കുനേര്‍

ജിദ്ദയിലെ കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് കിക്കോഫ്.

dot image

2025ലെ സ്പാനിഷ് സൂപ്പര്‍ കപ്പില്‍ എല്‍ ക്ലാസിക്കോ ഫൈനല്‍. ഞായറാഴ്ച രാത്രി നടക്കുന്ന ഫൈനലില്‍ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഏറ്റുമുട്ടും. ജിദ്ദയിലെ കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് കിക്കോഫ്.

തുടര്‍ച്ചയായ അഞ്ച് മത്സരങ്ങള്‍ വിജയിച്ചെത്തുന്ന റയല്‍ മിന്നും ഫോമിലാണ്. അതേസമയം ലാ ലിഗ സീസണില്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ബാഴ്‌സലോണ. എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ വിജയം. എന്നാല്‍ ലാ ലിഗ സീസണില്‍ മികച്ച തുടക്കത്തിന് ശേഷം ബാഴ്‌സ തിരിച്ചടികള്‍ നേരിടുകയാണ്.

ഒരു ഘട്ടത്തില്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് വ്യക്തമായ ആധിപത്യമുണ്ടായിരുന്ന ബാഴ്‌സ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. എന്നാല്‍ റയല്‍ സീസണ്‍ തുടക്കത്തിലെ തിരിച്ചടികളില്‍ നിന്നും കരകയറി ഇപ്പോള്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. അത്‌ലറ്റിക്കോ മാഡ്രിഡാണ് ഇപ്പോള്‍ ടേബിളില്‍ രണ്ടാമത്.

Content Highlights: Spanish Super Cup Final: Real Madrid vs Barcelona

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us