ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിനെ സമനിലയില്‍ തളച്ച് നോട്ടിങ്ഹാം ഫോറസ്റ്റ്

സിറ്റി ഗ്രൗണ്ട് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെല്‍സിയെ ഞെട്ടിച്ചുകൊണ്ടാണ് ആതിഥേയര്‍ തുടങ്ങിയത്

dot image

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലിവര്‍ പൂളിനെ സമനിലയില്‍ തളച്ച് നോട്ടിങ്ഹാം ഫോറസ്റ്റ്. നോട്ടിങ്ഹാം ഫോറസ്റ്റിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകളടിച്ച് പിരിഞ്ഞു. ലിവര്‍പൂളിന് വേണ്ടി ഡിയോഗോ ജോട്ടയും നോട്ടിങ്ഹാമിന് വേണ്ടി ക്രിസ് വുഡും ലക്ഷ്യം കണ്ടു.

നോട്ടിങ്ഹാംഷെയറിലെ സിറ്റി ഗ്രൗണ്ട് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെല്‍സിയെ ഞെട്ടിച്ചുകൊണ്ടാണ് ആതിഥേയര്‍ തുടങ്ങിയത്. എട്ടാം മിനിറ്റില്‍ ക്രിസ് വുഡിലൂടെ നോട്ടിങ്ഹാം മുന്നിലെത്തി. സമനിലയ്ക്ക് വേണ്ടി കിണഞ്ഞുപരിശ്രമിച്ച ലിവര്‍പൂളിന് നോട്ടിങ്ഹാം ഗോള്‍കീപ്പര്‍ സെല്‍സ് പലപ്പോഴും വിലങ്ങുതടിയായി.

രണ്ടാം പകുതിയില്‍ ലിവര്‍പൂളിന് സമനില കണ്ടെത്താന്‍ സാധിച്ചു. 66-ാം മിനിറ്റില്‍ ഡിയോഗോ ജോട്ട ലിവര്‍പൂളിന് വേണ്ടി വലകുലുക്കി. കോര്‍ണറില്‍ നിന്ന് ലഭിച്ച പന്ത് ഹെഡറിലൂടെ ജോട്ട വിജയകരമായി വലയിലെത്തിക്കുകയായിരുന്നു. വിജയഗോളിന് വേണ്ടി ലിവര്‍പൂള്‍ ശ്രമിച്ചെങ്കിലും നോട്ടിങ്ഹാം പ്രതിരോധം ഉറച്ചുനിന്നതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.

ലീഗ് പോയിന്റ് ടേബിളില്‍ നിലവില്‍ ലിവര്‍പൂള്‍ ഒന്നാമതും നോട്ടിങ്ഹാം ഫോറസ്റ്റ് രണ്ടാം സ്ഥാനത്തുമാണ്. 20 മത്സരങ്ങളില്‍ 14 വിജയവും 47 പോയിന്റുമാണ് ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിന്റെ സമ്പാദ്യം. അതേസമയം 21 മത്സരളില്‍ 12 വിജയവും 41 പോയിന്റുകളുമായാണ് നോട്ടിങ്ഹാം ഫോറസ്റ്റ് രണ്ടാം സ്ഥാനത്ത് തുടരുന്നത്.

Content Highlights: Premier League: Liverpool draw at Forest after Jota levels with first touch

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us