ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സൗതാംപ്ടണെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. സ്വന്തം മൈതാനമായ ഓൾഡ് ട്രാഫോർഡിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചുവന്നാണ് ജയം. അമദ് ദിയാലോയുടെ ഹാട്രിക്കാണ് ആതിഥേയരെ രക്ഷിച്ചത്.
The Hatrick
— Freddy (@iamfrediee25) January 16, 2025
AMAD DIALLO #GGMU #Manchesterunited pic.twitter.com/HLwhabGY9q
43-ാം മിനിറ്റിൽ കോർണറിൽ നിന്ന് ഉഗാർതെയുടെ സെൽഫ് ഗോൾ സൗതാംപ്ടണെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ പിറകിൽ നിന്ന് തുടങ്ങിയ യുണൈറ്റഡ് 82-ാം മിനിറ്റിൽ അമദ് ദിയാലോയിലൂടെ സമനില ഗോൾ കണ്ടെത്തി. 90-ാം മിനിറ്റിൽ എറിക്സന്റെ പാസിൽ അമദ് വിജയ് ഗോൾ നേടി. 94-ാം സൗതാംപ്ടണിന്റെ പ്രതിരോധ നിരയിൽ നിന്നും പന്ത് തട്ടിയെടുത്ത് അമദ് തന്റെ ഹാട്രിക്ക് പൂർത്തിയാക്കി. സ്കോർ 3-1
വിജയത്തോടെ 21 മത്സരങ്ങളിൽ നിന്ന് ഏഴ് ജയവും അഞ്ച് സമനിലയും ഒമ്പത് തോൽവിയുമായി 26 പോയിന്റിൽ 12-ാം സ്ഥാനത്തേക്ക് മാഞ്ചസ്റ്റര്‍ യുണെെറ്റഡ് കയറി. സൗതാംപ്ടണ് 21 മത്സരങ്ങളിൽ നിന്ന് ഒരു ജയവും മൂന്ന് സമനിലയും 17 തോൽവിയുമായി ആറ് പോയിന്റിൽ അവസാന സ്ഥാനത്താണ്.
Content Highlights:Amad Diallo hat-trick Manchester United beat Southampton