സെൽറ്റ വിഗോയെ വീഴ്ത്തി സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡ് കോപ ഡെൽ റേ ക്വാർട്ടർ ഫൈനലിൽ. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് റയലിന്‍റെ ജയം. നിശ്ചിത സമയം കഴിഞ്ഞ് അധിക സമയത്തായിരുന്നു റയലിന്റെ അവസാന മൂന്നുഗോളുകൾ. നിശ്ചിത സമയത്ത് ഇരുടീമുകളും 2-2 എന്ന സ്കോറിൽ സമനിലയിൽ പിരിഞ്ഞിരുന്നു,
അധിക സമയത്തിന്‍റെ രണ്ടാം പകുതിയിൽ ബ്രസീൽ യുവതാരം എൻഡ്രിക് ഇരട്ട ഗോളുകളുമായി തിളങ്ങി. 108, 119 മിനിറ്റുകളിലായിരുന്നു താരത്തിന്‍റെ ഗോളുകൾ. കെയ്‌ലിയൻ എംബാപ്പെ , വിനീഷ്യസ് ജൂനിയർ , എന്നിവരാണ് നിശ്ചിത സമയത്ത് റയലിന് വേണ്ടി ഗോൾ നേടിയവർ. ഫെഡറിക് വാൽവെർദെയും 112 -ാം റയലിനായി വലകുലുക്കി. ജൊനാഥൻ ബംബാ (83), മാർകോസ് അലൊൻസോ (90+1) എന്നിവരാണ് സെൽറ്റയുടെ സ്കോറർമാർ.
കോപ ഡെൽ റേയിൽ നടന്ന മത്സരത്തിൽ മത്സരങ്ങളിൽ അത്‍ലറ്റികോ മഡ്രിഡ് 4-0ത്തിന് എൽഷെയെയും ലെഗെൻസ് 3-2ന് അൽമേറിയയെയും ഗെറ്റാഫി ഒറ്റ ഗോളിന് പോണ്ടെവെഡ്രയെയും പരാജയപ്പെടുത്തി ക്വാർട്ടറിൽ പ്രവേശിച്ചു.
Content Highlights: Real Madrid beat Versus Celta Vigo and enter in to Copa Del Rey quarter final