മഞ്ഞപ്പടയെ അം​ഗീകരിച്ച് ബ്ലാസ്റ്റേഴ്സ്; ചർച്ചയിൽ നിർണായക തീരുമാനങ്ങൾ

പോലീസിന്റെ നടപടി ക്ലബ്ബിന്റെ അറിവോടെയല്ലെന്നും മാനേജ്മെന്റ്

dot image

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്സും ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയും തമ്മിൽ നടത്തിയ ചർച്ചയിൽ നിർണായക തീരുമാനങ്ങൾ. മഞ്ഞപ്പട ആവശ്യപ്പെട്ടതുപോലെ മികച്ച ഇന്ത്യൻ താരങ്ങളെയും വിദേശ താരങ്ങളെയും എത്തിക്കാൻ ശ്രമിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പ്രതികരിച്ചു. സമാധാനപരമായ പ്രതിഷേധങ്ങളെ ക്ലബ് അം​ഗീകരിക്കുന്നതായും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ചർച്ചയിൽ വ്യക്തമാക്കി.

കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന ചർച്ച ഒന്നര മണിക്കൂറോളം നീണ്ടു. ആരാധക കൂട്ടായ്മയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നാണ് മാനേജ്മെന്‍റിന്റെ നിലപാട്. ലീഗിലെ നിബന്ധനകൾ ചൂണ്ടിക്കാട്ടിയാണ് സ്റ്റേഡിയത്തിനകത്ത് കയറ്റിയ പ്ലക്കാർഡുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്. പോലീസിന്റെ നടപടി ക്ലബ്ബിന്റെ അറിവോടെയല്ലെന്നും മാനേജ്മെന്റ് പ്രതികരിച്ചു.

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ കേരള ബ്ലാസ്റ്റേഴ്സ് തുടര്‍ തോല്‍വികൾ നേരിട്ടതോടെയാണ് പ്രതിഷേധവുമായി മഞ്ഞപ്പട രം​ഗത്തെത്തിയത്. സ്റ്റേഡിയത്തിന് അകത്തും പുറത്തും മാനേജ്മെന്റിനെതിരെ ആരാധകരുടെ പ്രതിഷേധമുണ്ടായി. കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാനെത്തുന്ന കാണികളുടെ എണ്ണത്തിലും വലിയ കുറവുണ്ടായി. ആരാധക പ്രതിഷേധം ശക്തമായി തുടർന്നതോടെയാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് മഞ്ഞപ്പടയുമായി ചർച്ചയ്ക്ക് തയ്യാറായത്.

Content Highlights: Fans demands agreed in Kerala Blasters meeting with Manjappada

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us