ഐ ലീഗ് ഫുട്‌ബോളിൽ ഗോകുലം കേരള എഫ്‌സിക്ക് സ്വന്തം തട്ടകത്തിൽ വീണ്ടും നിരാശ. കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിൽ പഞ്ചാബ് ക്ലബ് നാംധാരി എഫ്‌സിയോട് മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ഗോകുലം പരാജയം വഴങ്ങിയത്. നാംധാരി എഫ്‌സിക്ക് വേണ്ടി മൻവീർ സിങ്ങും ബ്രസീലിയൻ താരം ക്ലെഡ്‌സൺ ഡിഗോളും ലക്ഷ്യം കണ്ടു.
ആദ്യ പകുതിയിൽ നിന്നായിരുന്നു മത്സരത്തിലെ രണ്ട് ഗോളുകളും പിറന്നത്. 15-ാം മിനിറ്റിൽ കോർണർ കിക്കിൽ നിന്ന് മൻവീർ സിങ് നാംധാരിയുടെ ആദ്യഗോൾ നേടി. 19-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ക്ലെഡ്‌സൺ ഡിഗോൾ നാംധാരിയുടെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിലും ഗോൾ തിരിച്ചടിക്കാൻ ഗോകുലത്തിന് കഴിയാതിരുന്നതോടെ നാംധാരി വിജയമുറപ്പിച്ചു.
മൂന്ന് വിജയവും നാല് സമനിലയും രണ്ടു പരാജയവുമായി 13 പോയിന്റുള്ള ഗോകുലം നാലാമതാണ്. അഞ്ച് ജയവും രണ്ടു വീതം ജയവും സമനിലയുമായി 17 പോയിന്റുള്ള നാംധാരി രണ്ടാമതെത്തി. ഗോകുലം 24ന് കോഴിക്കോട്ട് ഇന്റർ കാശിയെ നേരിടും.
Content Highlights: I-League 2024-25: Namdhari FC beats Gokulam Kerala