ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടർച്ചയായ മൂന്നാം വിജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം തട്ടകമായ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ വൈകിട്ട് രാത്രി 7.30നാണ് കിക്കോഫ്.
കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് ടീം നാളെ കളത്തിലിറങ്ങുന്നത്. 16 മത്സരങ്ങളിൽ നിന്ന് ആറ് വിജയവും എട്ട് പരാജയവും രണ്ട് സമനിലയുമുള്ള ബ്ലാസ്‌റ്റേഴ്‌സ് 20 പോയിന്റുമായി നിലവില്‍ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്.
അതേസമയം ലീഗില്‍ മികച്ച ഫോമില്‍ നില്‍ക്കുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ വിജയിക്കുകയെന്നത് ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമാവില്ല. പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനക്കാരായാണ് നോർത്ത് ഈസ്റ്റ് എത്തുന്നത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ പരാജയമറിഞ്ഞിട്ടില്ലെങ്കിലും അവസാന മൂന്ന് മത്സരങ്ങളിൽ സമനില മാത്രമാണ് നേടാനായിട്ടുളത്. 16 മത്സരങ്ങളിൽ നിന്ന് ആറ് വിജയവും ആറ് സമനിലയും നാല് തോല്‍വിയുമായി 24 പോയിന്റാണ് നോർത്ത് ഈസ്റ്റിന്റെ സമ്പാദ്യം.
മുഖ്യപരിശീലകന്‍ മൈക്കേല്‍ സ്റ്റാറേയെ പുറത്താക്കിയശേഷം ഭേദപ്പെട്ട പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുക്കുന്നത്. ഇടക്കാല പരിശീലകരായ ടി ജി പുരുഷോത്തമന്റെയും തോമസ് കോര്‍സിന്റെയും കീഴില്‍ അച്ചടക്കമുള്ള കളിയാണ് ബ്ലാസ്റ്റേഴ്‌സിന്റേത്. ടി ജി പുരുഷോത്തമന്റെ കീഴിൽ കളിച്ച നാല് കളിയില്‍ മൂന്നും വിജയിച്ചാണ് ബ്ലാസ്‌റ്റേഴ്സിന്റെ വരവ്. സ്റ്റാറേ പരിശീലകനായിരുന്നപ്പോള്‍ 12 മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ സാധിച്ചിരുന്നുള്ളു. പുതിയ പരിശീലകന് കീഴില്‍ പ്രതീക്ഷയ്ക്കൊത്ത ഫലം ലഭിക്കുന്ന ബ്ലാസ്റ്റേഴ്സ് ഈ സീസണ്‍ മുഴുവനും പുരുഷോത്തമനെ തന്നെ പരിശീലക സ്ഥാനത്ത് നിലനിര്‍ത്തിയേക്കും എന്ന വാര്‍ത്തകളും വരുന്നുണ്ട്.
Content Highlights: Kerala Blasters FC brace for NorthEast United FC challenge with hat-trick of home wins in sight