2025ലെ ആദ്യ ഗോളടിച്ച് മെസ്സി; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇന്റര്‍ മയാമിക്ക് വിജയം

ലീഡ് വഴങ്ങി മൂന്ന് മിനിറ്റിനുള്ളില്‍ മയാമിക്ക് വേണ്ടി മെസ്സിയുടെ മറുപടി ഗോളെത്തി

dot image

2025ലെ ആദ്യ ഗോള്‍ നേടി സൂപ്പര്‍ താരം ലയണല്‍ മെസ്സി. പുതുവര്‍ഷത്തിലെ ആദ്യ മത്സരത്തില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി ക്ലബ്ബ് അമേരിക്കയ്‌ക്കെതിരെയാണ് മെസ്സി ഗോളടിച്ചത്. സൗഹൃദ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ മയാമി വിജയം സ്വന്തമാക്കുകയും ചെയ്തു.

നിശ്ചിത സമയത്ത് ഇരുടീമുകളും 2-2 എന്ന സ്‌കോറില്‍ സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 31-ാം മിനിറ്റില്‍ ഹെന്റി മാര്‍ട്ടിനിലൂടെ ക്ലബ്ബ് അമേരിക്കയാണ് ആദ്യം ലീഡെടുത്തത്. ലീഡ് വഴങ്ങി മൂന്ന് മിനിറ്റിനുള്ളില്‍ മയാമിക്ക് വേണ്ടി മെസ്സിയുടെ മറുപടിഗോളെത്തി. 34-ാം മിനിറ്റില്‍ ക്ലോസ് റേഞ്ചില്‍ നിന്നുള്ള ഒരു തകര്‍പ്പന്‍ ഹെഡറിലൂടെയാണ് മെസ്സി വല കുലുക്കിയത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ക്ലബ്ബ് അമേരിക്ക ലീഡ് വീണ്ടും തിരിച്ചുപിടിച്ചു. 52-ാം മിനിറ്റില്‍ ഇസ്രായേല്‍ റെയെസാണ് ക്ലബ്ബ് അമേരിക്കയുടെ രണ്ടാം ഗോള്‍ നേടിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ തോമസ് അവിലസിലൂടെ മയാമി സമനില പിടിച്ചതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നു. ഷൂട്ടൗട്ടില്‍ 3-2ന് മയാമി വിജയം സ്വന്തമാക്കി.

Content Highlights: Lionel Messi scores his first goal in 2025 for Inter Miami vs Club America

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us