ഇംഗ്ലീഷ് പ്രീമിയർ ലീഗ്; മാഞ്ചസ്റ്റർ യുണൈറ്റ‍ഡിന് കനത്ത തോൽവി

മറ്റ് മത്സരങ്ങളിൽ എവർട്ടൻ ടോട്ടനത്തെയും നോട്ടിങ്ഹാം ഫോറസ്റ്റ് സതാംപ്ടണിനെയും പരാജയപ്പെടുത്തി

dot image

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. ബ്രൈട്ടനോട് ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് യുണൈറ്റഡ് സംഘം പരാജയപ്പെട്ടത്. 23-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് പെനാൽറ്റിയിലൂടെ നേടിയ ​ഗോൾ മാത്രമാണ് യുണൈറ്റഡിന് ആശ്വാസമായത്. അഞ്ചാം മിനിറ്റിൽ യാൻകുബ മിന്റേ, 60-ാം മിനിറ്റിൽ കൗര മിന്റോമ, 76-ാം മിനിറ്റിൽ ജോർജിനോ റട്ടർ എന്നിവർ ബ്രൈട്ടനായി ​ഗോളുകൾ നേടി.

മറ്റ് മത്സരങ്ങളിൽ എവർട്ടൻ ടോട്ടനത്തെയും നോട്ടിങ്ഹാം ഫോറസ്റ്റ് സതാംപ്ടണിനെയും പരാജയപ്പെടുത്തി. ടോട്ടനത്തിനെ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് എവർട്ടൻ പരാജയപ്പെടുത്തിയത്. സതാംപ്ടണിനെതിരെ നോട്ടിങ്ഹാം ഫോറസ്റ്റും രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക് വിജയം നേടി.

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ 21 മത്സരങ്ങളിൽ നിന്ന് 50 പോയിന്റ് നേടിയ ലിവർപൂൾ ആണ് ഒന്നാം സ്ഥാനത്ത്. 22 മത്സരങ്ങളിൽ നിന്ന് 44 പോയിന്റ് നേടിയ ആഴ്സണൽ രണ്ടാം സ്ഥാനത്തുണ്ട്. തൊട്ടുപിന്നിൽ മൂന്നാമതായി നോട്ടിങ്ഹാം ഫോറസ്റ്റുമുണ്ട്. 22 മത്സരങ്ങളിൽ നിന്ന് 44 പോയിന്റാണ് നോട്ടിങ്ഹാം ഫോറസ്റ്റിന്റെയും സമ്പാദ്യം.

Content Highlights: Manchester United lost to Brighton in EPL

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us