'മെസ്സിക്ക് വിദ്യാഭ്യാസവും പ്രൊഫഷണലിസവും കുറവ്'; വിവാദ ആംഗ്യം കാണിച്ച സംഭവത്തില്‍ മുന്‍ താരം

ഇന്റര്‍ മയാമിയുടെ സമനില ഗോള്‍ നേടിയതിന് പിന്നാലെ ക്ലബ്ബ് അമേരിക്കയുടെ ആരാധകര്‍ മെസ്സിയെ കൂവി വിളിക്കുകയായിരുന്നു

dot image

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുന്‍ മെക്‌സിക്കന്‍ താരം അഡോള്‍ഫോ ബാറ്റിസ്റ്റ. ക്ലബ്ബ് അമേരിക്കയും ഇന്റര്‍ മയാമിയും തമ്മില്‍ നടന്ന പ്രീ സീസണ്‍ സൗഹൃദ മത്സരത്തിനിടെ മെക്‌സിക്കന്‍ ആരാധകര്‍ക്ക് നേരെ മെസ്സി വിവാദ ആംഗ്യം കാണിച്ചത് വലിയ വാര്‍ത്തയായിരുന്നു. മത്സരത്തിനിടെ മെസ്സിയെ കൂവി വിളിച്ച മെക്‌സിക്കോ ആരാധകരോട് തനിക്ക് മൂന്ന് ലോകകപ്പുണ്ടെന്നും മെക്‌സിക്കോയ്ക്ക് ഒരു ലോകകപ്പുമില്ലെന്നും കൈകള്‍ കൊണ്ട് ആംഗ്യം കാണിക്കുകയായിരുന്നു.

ഇതിനെതിരെയാണ് ബാറ്റിസ്റ്റ ആഞ്ഞടിച്ചത്. മെസ്സിക്ക് വിദ്യാഭ്യാസത്തിന്റെയും പ്രൊഫഷണലിസത്തിന്റെയും കുറവാണെന്നാണ് ബാറ്റിസ്റ്റ വിമര്‍ശിച്ചത്. 'ഒരു കളിക്കാരനെന്ന നിലയില്‍ ഞാന്‍ നിങ്ങളെ ആരാധിക്കുന്നു. പക്ഷേ എന്റെ രാജ്യത്തിനെതിരെ നിങ്ങള്‍ കാണിച്ച ആംഗ്യത്തിലൂടെ നിങ്ങളുടെ വിദ്യാഭ്യാസത്തിന്റെയും പ്രൊഫഷണലിസത്തിന്റെയും കുറവാണ് പ്രതിഫലിക്കപ്പെടുന്നത്', ബാറ്റിസ്റ്റ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

ജനുവരി 19നായിരുന്നു മെക്‌സിക്കന്‍ ക്ലബ്ബായ ക്ലബ്ബ് അമേരിക്കയും ഇന്റര്‍ മയാമിയും സൗഹൃദ മത്സരത്തില്‍ ഏറ്റുമുട്ടിയത്. 2025ലെ മെസ്സിയുടെ ആദ്യ മത്സരമായിരുന്നു ഇത്. ക്ലബ്ബ് അമേരിക്കയായിരുന്നു ആദ്യം ഗോള്‍ നേടിയത്. പിന്നാലെ മത്സരത്തിന്റെ 34-ാം മിനിറ്റില്‍ മെസ്സി ഗോളടിച്ചു.

ഇതിന് ശേഷമാണ് വിവാദത്തിന് അടിസ്ഥാനമായ സംഭവം നടന്നത്. ഇന്റര്‍ മയാമിയുടെ സമനില ഗോള്‍ നേടിയതിന് പിന്നാലെ ക്ലബ്ബ് അമേരിക്കയുടെ ആരാധകര്‍ മെസ്സിയെ കൂവി വിളിക്കുകയായിരുന്നു. ഇതിന് മറുപടിയായി മെസ്സി കൈകൊണ്ട് 'മൂന്ന്' എന്നുള്ള ആംഗ്യം കാണിച്ചു. അര്‍ജന്റീനയ്ക്ക് മൂന്ന് ലോകകപ്പ് ട്രോഫി ഉണ്ടെന്നാണ് മെസ്സി സൂചിപ്പിച്ചത്. തൊട്ടുപിന്നാലെ പൂജ്യമെന്നും മെസ്സി ആംഗ്യം കാണിച്ചു. മെക്‌സിക്കോയ്ക്ക് ഒരു ലോകകപ്പുമില്ലെന്നുമാണ് മെസ്സി ഉദ്ദേശിച്ചത്. പിന്നീട് 2-2 സമനിലയിലേക്ക് നീങ്ങിയ മത്സരത്തില്‍ ഷൂട്ടൗട്ടില്‍ 3-2ന് മയാമി വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlights: Adolfo Bautista fires shots at Lionel Messi over World Cup celebration jibe at Club America fans

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us