യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ച് ലിവര്‍പൂള്‍. ഫ്രഞ്ച് ക്ലബ്ബ് ലോസ്‌ക് ലില്ലെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ലിവര്‍പൂള്‍ അവസാന പതിനാറിലെത്തിയത്. ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഏഴ് മത്സരവും വിജയിച്ച് രാജകീയമായാണ് ലിവര്‍പൂള്‍ മുന്നേറിയത്.
Seven wins from seven 😍 #UCL pic.twitter.com/JYQeufLGwp
— Liverpool FC (@LFC) January 21, 2025
ലില്ലെയ്‌ക്കെതിരെ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ലിവര്‍പൂളാണ് ആദ്യം ലീഡെടുത്തത്. 34-ാം മിനിറ്റില്‍ കര്‍ട്ടിസ് ജോണ്‍സിന്റെ പാസില്‍ നിന്ന് മുഹമ്മദ് സലായാണ് ആതിഥേയരുടെ ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതി ലിവര്‍പൂളിന് അനുകൂലമായി പിരിഞ്ഞു.
രണ്ടാം പകുതിയില്‍ ലില്ലെയുടെ റൈറ്റ് ബാക്ക് അയിസ്സ മണ്ടിക്ക് രണ്ടാം യെല്ലോ കാര്‍ഡ് കണ്ടതിന് പിന്നാലെ പുറത്തുവേണ്ടിവന്നു. 59-ാം മിനിറ്റുമുതല്‍ പത്ത് പേരുമായാണ് ലില്ലെ കളിച്ചത്. എന്നാല്‍ 62-ാം മിനിറ്റില്‍ ജോനാഥന്‍ ഡേവിഡിന്റെ ഗോളിലൂടെ ലില്ലെ സമനില കണ്ടെത്തി. അഞ്ച് മിനിറ്റിനുള്ളില്‍ ഹാര്‍വി എലിയറ്റിന്റെ ഗോള്‍ ലിവര്‍പൂളിന് വിജയം സമ്മാനിച്ചു.
രാജകീയ വിജയത്തോടെ ലിവര്‍പൂള്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഏഴ് മത്സരങ്ങളില്‍ ഏഴും വിജയിച്ച ലിവര്‍പൂള്‍ 21 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
Content Highlights: Liverpool made it seven Champions League wins from seven with victory against 10-man Lille