ചാംപ്യൻസ് ലീഗിൽ വമ്പൻ തോൽവികൾ; പിഎസ്ജിയോട് തോറ്റ് സിറ്റി; ഡച്ച് ക്ലബിനോട് അടിയറവ് പറഞ്ഞ് ബയേൺ

പിഎസ്ജിയോട് രണ്ടിനെതിരെ നാല് ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി പരാജയം രുചിച്ചപ്പോൾ ഡച്ച് ക്ലബായ ഫെയർനൂദിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബയേൺ മ്യൂണിക്ക് തോറ്റത്

dot image

ചാംപ്യൻസ് ലീഗ് പോരാട്ടത്തിൽ തോൽവി ഏറ്റുവാങ്ങി ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ജർമൻ ലീഗ് വമ്പന്മാരായ ബയേൺ മ്യൂണിക്കും. പിഎസ്ജിയോട് രണ്ടിനെതിരെ നാല് ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി പരാജയം രുചിച്ചപ്പോൾ ഡച്ച് ക്ലബായ ഫെയർനൂദിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബയേൺ മ്യൂണിക്ക് തോറ്റത്.

രണ്ട് ഗോളുകൾക്ക് മുന്നിൽ നിന്ന ശേഷമായിരുന്നു സിറ്റി പിഎസ്ജിയോട് അടിയറവ് പറഞ്ഞത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം ആവേശകരമായ രണ്ടാം പകുതിക്കായിരുന്നു സാക്ഷ്യം വഹിച്ചത്. 50-ാം മിനിറ്റിൽ ജാക്ക് ഗ്രീലിഷിലൂടെയും 53-ാം മിനിറ്റിൽ ഏർലിങ് ഹാളണ്ടിലൂടെയും സിറ്റി രണ്ട് ഗോളിന്റെ മുന്നിലെത്തി.

എന്നാൽ ഫ്രഞ്ച് ക്ലബ് പിന്നീട് അവിസ്മരണീയ തീരിച്ചുവരവ് നടത്തി. 56-ാം മിനിറ്റിൽ ഡെംബല ഒരു ഗോൾ മടക്കി. . 60-ാം മിനിറ്റിൽ ബാർക്കോള സമനില ഗോൾ കണ്ടെത്തി. 78-ാം മിനിറ്റിൽ വിറ്റിനയുടെ ക്രോസിൽ ജാവോ നെവസ് ഹെഡറിലൂടെ പിഎസ്ജിയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ അധിക സമയത്ത് ഗോൺസാലോ റാമോസ് കൂടി ഗോൾ കണ്ടെത്തിയതോടെ രണ്ട് ഗോൾ മാർജിനിൽ പിഎസ്ജി വിജയമുറപ്പിച്ചു.

ജയത്തോടെ പിഎസ്ജി 22-ാം സ്ഥാനത്തേക്ക് കയറി. മാഞ്ചസ്റ്റർ സിറ്റി 25-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഫെയർനൂദിനോട് തോറ്റതോടെ ബയേൺ ഗ്രൂപ്പിൽ 15-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഫെയർനൂദ് 11-ാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു, സാന്റിയാഗോ ഹിമനസ് ഫെയർനൂദിന് വേണ്ടി രണ്ട് ഗോൾ നേടിയപ്പോൾ അയസെ ഉയഡെ ഒരു ഗോളും നേടി.

Content Highlights:bayern munich lost to dutch clu manchester city lose to psg

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us