ബ്രസീലില്‍ തന്റെ ആദ്യ ക്ലബ്ബായ സാന്റോസിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ വികാരാധീനനായി നെയ്മര്‍ ജൂനിയര്‍. പതിനായിരക്കണക്കിന് ആരാധകരാണ് സാന്റോസിലേക്ക് തിരിച്ചെത്തിയ നെയ്മറിനെ കാണാന്‍ സ്‌റ്റേഡിയത്തിലെത്തിയത്. 'രാജകുമാരന്‍ തിരിച്ചെത്തി' എന്ന് ആലേഖനം ചെയ്ത സ്‌റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ ആരാധകര്‍ക്കുമുന്നിലൂടെ നെയ്മര്‍ വേദിയിലേക്ക് എത്തിയത് നിറകണ്ണുകളോടെയായിരുന്നു.
Neymar’s return to Santos is beautiful.
— TC (@totalcristiano) January 31, 2025
Every footballer should return to their childhood clubs before retirement.
pic.twitter.com/x4agb2mbel
ഈ തിരിച്ചുവരവ് സ്വപ്‌ന തുല്യമാണെന്നായിരുന്നു നെയ്മര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 'ഒരിക്കലും ഉണരാന്‍ അഗ്രഹിക്കാത്ത ഒരു സ്വപ്‌നത്തിലൂടെയാണ് ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നത്', നെയ്മര്‍ കുറിച്ചു. സാന്റോസിലെ ആരാധകര്‍ക്കുമുന്നിലെ ചിത്രങ്ങളും താരം പങ്കുവെച്ചു.
സൗദി അറേബ്യൻ ക്ലബ്ബായ അൽ-ഹിലാലിൽ നിന്നുമാണ് നെയ്മർ സാന്‍റോസിലേക്ക് തിരിച്ചെത്തിയത്. പരിക്ക് വല്ലാതെ അലട്ടിയതോടെ ഏഴ് മത്സരങ്ങൾ മാത്രമാണ് അൽ ഹിലാലിന് വേണ്ടി അദ്ദേഹം കളത്തിലിറങ്ങിയത്. 104 മില്യൺ യുറോയായിരുന്നു താരത്തിന്‍റെ അൽ ഹിലാലിലെ സാലറി. അറേബ്യൻ ക്ലബ്ബിൽ താൻ സന്തോഷവാനല്ലായിരുന്നുവെന്നും പരിശീലന സമയം ദുഃഖിച്ച് ഇരിക്കുകയായിരുന്നുവെന്നും നെയ്മർ പറഞ്ഞു. സാന്‍റോസിൽ നിന്നും ഓഫർ വന്നപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാന്‍റോസിലാണ് നെയ്മർ തന്‍റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. ബാഴ്സലോണയിലെത്തുന്നതിന് മുമ്പ് കൗമാര കാലം മുഴുവൻ അദ്ദേഹം സാന്‍റോസിലാണ് കളിച്ചത്. 2023ലാണ് താരം പിഎസ്ജിയിൽ നിന്നും അൽ ഹിലാലിലേക്ക് പോയത്. തുടരെ തുടരെ വന്ന പരിക്കുകൾ താരത്തിനെ കളിക്കളത്തിൽ നിന്നും അകറ്റി നിർത്തി. പിന്നാലെ ആറ് മാസത്തെ കരാറില്‍ താരം സാന്റോസ് എഫ്സിയിലേക്ക് തിരിച്ചെത്തുകയായിരുന്നു. ആറ് മാസമാണ് കരാറെങ്കിലും അടുത്ത വർഷം നടക്കുന്ന ഫിഫാ ലോകകപ്പ് വരെ താരത്തെ നിലനിർത്താൻ സാധിക്കുമെന്നാണ് ക്ലബ്ബ് പ്രതീക്ഷിക്കുന്നത്.
Content Highlights: Neymar breaks down in tears after emotional return to boyhood club Santos