![search icon](https://www.reporterlive.com/assets/images/icons/search.png)
കരബാവോ കപ്പിൽ ടോട്ടൻഹാമിനെ തോൽപ്പിച്ച് ലിവർപൂൾ ഫൈനലിൽ കടന്നു. ഇന്ന് നടന്ന രണ്ടാം പാദ സെമിയിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ലിവർപൂൾ ജയിച്ചത്. ആദ്യ പാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് പിറകിൽ നിന്ന ശേഷമായിരുന്നു രണ്ടാം പാദത്തിലെ മിന്നും തിരിച്ചുവരവ്.
കോഡി ഗാക്പോ, മുഹമ്മദ് സലാ , ഡൊമിനിക് സോബോസ്ലായ്, വിര്‍ജിന്‍ വാന്‍ ഡൈക്ക് എന്നിവരാണ് ലിവർപൂളിനായി ഗോൾ കണ്ടെത്തിയത്. ഫൈനലിൽ ന്യൂകാസിൽ യൂണൈറ്റഡിനെയാണ് ലിവർപൂൾ നേരിടേണ്ടി വരുക. കരുത്തരായ ആഴ്‌സണലിനെ ഇരുപാദങ്ങളിലുമായി 4-0 ന് തകർത്തായിരുന്നു ന്യൂകാസിലിന്റെ ഫൈനൽ പ്രവേശം. നീണ്ട 56 വർഷത്തെ കിരീട വരൾച്ചയ്ക്ക് അന്ത്യം കുറിക്കാൻ കൂടിയാകും ന്യൂകാസിൽ ഫൈനലിൽ ലിവർപൂളിനെ നേരിടുക. മാർച് 16 ന് വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനൽ പോരാട്ടം.
Content Highlights:Liverpool defeated Tottenham in the second quarter semi-final; Liverpool-Newcastle in the Carabao Cup final