കിരീടങ്ങളുടെ രാജാവ് മാഴ്‌സലോ; ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

36ാം വയസിലാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്

dot image

റയല്‍ മാഡ്രിഡിന്റെയും ബ്രസീലിന്റെയും ഇതിഹാസ താരം മാഴ്‌സലോ സജീവ ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. 36ാം വയസിലാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിൽ വീഡിയോ സന്ദേശത്തിലൂടെ താരം തന്നെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. 'കളിക്കാരനെന്ന നിലയിലുള്ള എന്റെ കഥ ഇവിടെ അവസാനിക്കുന്നു. എന്നാല്‍ ഫുട്‌ബോളിന് വേണ്ടി ഇനിയും ഏറെ കാര്യങ്ങള്‍ ഞാന്‍ നല്‍കും'വിരമിക്കല്‍ പ്രഖ്യാപിച്ച് താരം വ്യക്തമാക്കി.

'കരിയറിലെ പിന്തുണയ്ക്ക് റയൽ മാഡ്രിഡ് ക്ലബിനും താരം നന്ദി പറഞ്ഞു. 18-ാം വയസ്സിൽ റയൽ എന്റെ വാതിലിൽ മുട്ടി, അത് ഇങ്ങനെയൊരു അവിസ്മരണീയ യാത്രയിലാവസാനിക്കുമെന്ന് ഒരിക്കലും കരുതിയില്ല', മാഴ്‌സലോ പറഞ്ഞു. 16 വർഷം നീണ്ടുനിൽക്കുന്നതായിരുന്നു റയൽ മാഡ്രിഡിനൊപ്പമുള്ള അദ്ദേഹത്തിന്റെ കരിയർ. അഞ്ച് ചാംപ്യന്‍സ് ലീഗ്, ആറ് ലാ ലിഗ കിരീടങ്ങൾ ഉൾപ്പെടെ ഇരുപത്തഞ്ചോളം കിരീടങ്ങൾ മാഴ്‌സലോ നേടി. റയലിന്റെ 120 വർഷത്തിൽ തന്നെ ഏറ്റവും കൂടുതൽ കിരീടങ്ങളിൽ പങ്കാളിയായത് മാഴ്‌സലോയാണ്.

546 മത്സരങ്ങളിൽ പങ്കെടുക്കുകയും 38 ഗോളുകൾ നേടുകയും ചെയ്തു. ബ്രസീലിനായി 58 മത്സരങ്ങൾ കളിച്ചു. 2014, 2018 ഫിഫ ലോകകപ്പുകളിൽ തന്റെ രാജ്യത്തെ പ്രതിനിധീകരിച്ചു. 'കളിക്കാരനെന്ന നിലയിലുള്ള എന്റെ കഥ ഇവിടെ അവസാനിക്കുന്നു. എന്നാല്‍ ഫുട്‌ബോളിന് ഇനിയും ഏറെ കാര്യങ്ങള്‍ ഞാന്‍ നല്‍കും'- വിരമിക്കല്‍ പ്രഖ്യാപിച്ച് താരം വ്യക്തമാക്കി.

Content Highlights: Real Madrid great Marcelo announces retirement from professional football

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us