![search icon](https://www.reporterlive.com/assets/images/icons/search.png)
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നും താന്‍ ആരാധിക്കുന്ന താരമാണെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ യുവതാരം റാസ്മസ് ഹോയ്‌ലണ്ട്. തന്റെ ഫുട്‌ബോള്‍ കരിയറില്‍ റൊണാള്‍ഡോ ചെലുത്തിയിട്ടുള്ള സ്വാധീനവും വളരെ വലിയതാണെന്നും ഹോയ്‌ലണ്ട് തുറന്നുപറഞ്ഞു. തന്റെ ഇഷ്ടതാരത്തെ ഇതുവരെ നേരിട്ട് കാണാന്‍ സാധിച്ചിട്ടില്ലെന്ന് പറഞ്ഞ ഡെന്മാര്‍ക്ക് താരം മാര്‍ച്ചില്‍ നടക്കുന്ന നേഷന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ റൊണാള്‍ഡോയെ നേരിടുന്നതിനെ കുറിച്ചും സംസാരിച്ചു.
'കുട്ടിക്കാലം മുതലേ എന്റെ ആരാധനാപാത്രമായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ചെറുപ്പത്തില്‍ ഞാന്‍ ഒരു യുണൈറ്റഡ് ആരാധകനായിരുന്നു. ഞാന്‍ ആദ്യമായി ഫുട്‌ബോളിനെ ഓര്‍മ്മിക്കുകയും മനസ്സിലാക്കുകയും ചെയ്തത് 2007-08 സീസണിലാണ്. അക്കാലത്ത് അവിശ്വസനീയ പ്രകടനം പുറത്തെടുക്കുന്ന താരമായിരുന്നു ക്രിസ്റ്റ്യാനോ. അന്നുമുതലാണ് ഞാന്‍ ഫുട്‌ബോളിനെ മനസ്സിലാക്കാനും പ്രണയിക്കാനും തുടങ്ങിയത്', ഹോയ്‌ലണ്ട് പറഞ്ഞു.
"He's always been my idol..." ❤️
— Sky Sports Premier League (@SkySportsPL) February 7, 2025
Rasmus Hojlund unveils who the G.O.A.T is...🐐 pic.twitter.com/IMQ4MeCSgt
'ഇതുവരെ അദ്ദേഹത്തെ നേരിട്ട് കാണാന്‍ എനിക്ക് സാധിച്ചിട്ടില്ല. മാര്‍ച്ചില്‍ നടക്കുന്ന നേഷന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നമ്മള്‍ അദ്ദേഹത്തിന്റെ പോര്‍ച്ചുഗലിനെ നേരിടാന്‍ പോവുകയാണ്. അദ്ദേഹത്തെ നേരിട്ട് കണ്ടാല്‍ ഞാന്‍ ഒരുപക്ഷേ ആവേശം കൊണ്ട് പരിഭ്രാന്തനായേക്കാം', ഹോയ്‌ലണ്ട് കൂട്ടിച്ചേര്‍ത്തു.
അതേസമയം നിലവില്‍ അല്‍ നസര്‍ ക്ലബ്ബിന് വേണ്ടി സൗദി പ്രോ ലീഗില്‍ മിന്നും പ്രകടനം പുറത്തെടുക്കുകയാണ് 40കാരനായ റൊണാള്‍ഡോ. കഴിഞ്ഞ ദിവസം അല്‍ ഫൈഹയ്ക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് വിജയിച്ചിരുന്നു അല്‍ നസര്‍. അതില്‍ റൊണാള്‍ഡോ ഒരു ഗോളും നേടിയിരുന്നു.
Content Highlights: "Cristiano Ronaldo always been my idol" says Manchester United star Rasmus Hojlund