![search icon](https://www.reporterlive.com/assets/images/icons/search.png)
ലാ ലിഗയിലെ മാഡ്രിഡ് ഡെര്‍ബി മത്സരത്തിന് ആവേശ സമനില. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന പോരാട്ടത്തില്‍ റയല്‍ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡും ഓരോ ഗോളുകളടിച്ച് പിരിഞ്ഞു. അത്‌ലറ്റികോയ്ക്ക് വേണ്ടി യുവതാരം ജൂലിയന്‍ അല്‍വാരസും റയലിന് വേണ്ടി സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയും ലക്ഷ്യം കണ്ടു.
🏁 @RealMadrid 1-1 @Atleti
— Real Madrid C.F. (@realmadrid) February 8, 2025
⚽ 35' Julián Alvarez (p)
⚽ 50' @KMbappe
👉 @Emirates pic.twitter.com/4IQvhPFgKO
റയലിന്റെ ആരാധകരെ നിശബ്ദരാക്കി അത്‌ലറ്റികോയാണ് മത്സരത്തില്‍ ആദ്യം വലകുലുക്കിയത്. 35-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസ് പെനാല്‍റ്റിയിലൂടെയാണ് അത്‌ലറ്റികോയുടെ ഗോള്‍ കണ്ടെത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ റയല്‍ തിരിച്ചടിച്ചു. 50-ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയിലൂടെയാണ് റയല്‍ സമനില കണ്ടെത്തിയത്.
സമനിലയോടെ പോയിന്റ് പട്ടികയില്‍ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തുതന്നെ തുടരുകയാണ്. അത്‌ലറ്റികോ രണ്ടാമതാണ്. റയലിന് 50 പോയിന്റും അത്‌ലറ്റികോയ്ക്ക് 49 പോയിന്റുമാണുള്ളത്.
Content Highlights: Real Madrid vs Atletico Madrid: Kylian Mbappe Salvages Draw In Madrid Derby As Real Madrid Remain Top Of LaLiga