കളം നിറഞ്ഞ് മെസ്സി, ഒരു ഗോളും രണ്ട് അസിസ്റ്റും; ഇന്റര്‍ മയാമിക്ക് 'ഫൈവ് സ്റ്റാർ' വിജയം

മത്സരത്തിന്റെ 27-ാം മിനിറ്റില്‍ ലയണല്‍ മെസ്സി തന്നെയാണ് മയാമിയുടെ ഗോള്‍വേട്ടയ്ക്ക് തുടക്കം കുറിച്ചത്

dot image

ഒളിംപിയയ്‌ക്കെതിരായ ക്ലബ് സൗഹൃദ മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്റര്‍ മയാമി. മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് സൂപ്പര്‍ താരം ലയണല്‍ മെസ്സിയും സംഘവും ഒളിംപിയയെ തകര്‍ത്തത്. മത്സരത്തില്‍ ഒരു ഗോളും രണ്ട് അസിസ്റ്റുമായി മെസ്സി കളംനിറഞ്ഞു.

മത്സരത്തിന്റെ 27-ാം മിനിറ്റില്‍ ലയണല്‍ മെസ്സി തന്നെയാണ് മയാമിയുടെ ഗോള്‍വേട്ടയ്ക്ക് തുടക്കം കുറിച്ചത്. 44-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ ഫെഡറിക്കോ റെഡോണ്ടോ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതിയിലെ സ്റ്റോപ്പേജ് ടൈമില്‍ നോഹ അലന്‍ സ്‌കോര്‍ 3-0 ആക്കി ഉയര്‍ത്തി. രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് മെസ്സിയായിരുന്നു.

രണ്ടാം പകുതിയിലും മയാമി ഗോളടി തുടര്‍ന്നു. 54-ാം മിനിറ്റില്‍ ലൂയിസ് സുവാരസ് മയാമിയുടെ നാലാമത്തെ ഗോള്‍ നേടി. 79-ാം മിനിറ്റില്‍ റയാന്‍ സെയ്ലറു ഗോള്‍ നേടിയതോടെ മയാമി വിജയം പൂര്‍ത്തിയാക്കി.

Content Highlights: Lionel Messi scores goal, has two assists as Inter Miami wins preseason game vs Olimpia

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us