![search icon](https://www.reporterlive.com/assets/images/icons/search.png)
ലാ ലിഗയില്‍ ആവേശവിജയവുമായി ബാഴ്‌സലോണ. സെവിയ്യയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയമാണ് ബാഴ്‌സ സ്വന്തമാക്കിയത്. പത്തുപേരായി ചുരുങ്ങിയതിന് ശേഷവും പോരാട്ട വീര്യവും ആവേശവും കുറയാതെ ബാഴ്‌സ വിജയത്തിലെത്തുകയായിരുന്നു.
🔥 FULL TIME!!!! 🔥#SevillaBarça pic.twitter.com/0CPlX7eyDI
— FC Barcelona (@FCBarcelona) February 9, 2025
സെവിയ്യയുടെ തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബാഴ്‌സയാണ് മുന്നിലെത്തിയത്. ഏഴാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയിലൂടെ ബാഴ്‌സ ലീഡെടുത്തെങ്കിലും തൊട്ടടുത്ത നിമിഷം സെവിയ്യ തിരിച്ചടിച്ചു. എട്ടാം മിനിറ്റില്‍ റൂബന്‍ വര്‍ഗാസാണ് സെവിയ്യയുടെ സമനില ഗോള്‍ നേടിയത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബാഴ്‌സ ലീഡ് തിരിച്ചുപിടിച്ചു. 46-ാം മിനിറ്റില്‍ ഫെര്‍മിന്‍ ലോപ്പസ് ബാഴ്‌സയുടെ രണ്ടാം ഗോള്‍ നേടി. 55-ാം മിനിറ്റില്‍ റാഫീഞ്ഞയിലൂടെ ബാഴ്‌സ ലീഡ് ഇരട്ടിയാക്കി. 62-ാം മിനിറ്റില്‍ ഫെര്‍മിന്‍ ലോപ്പസിന് റെഡ് കാര്‍ഡ് കണ്ട് പുറത്തായതിന് ശേഷം ബാഴ്‌സ പത്തുപേരായി ചുരുങ്ങി.
എന്നാല്‍ ഈ ആനുകൂല്യം മുതലെടുത്ത് ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ സെവിയ്യയ്ക്ക് സാധിച്ചില്ല. ബാഴ്‌സ ഗോളടി തുടരുകയും ചെയ്തു. 89-ാം മിനിറ്റില്‍ എറിക് ഗാര്‍സിയയുടെ ഗോളോടെ ബാഴ്‌സ വിജയം പൂര്‍ത്തിയാക്കി.
ലാ ലിഗയില്‍ ബാഴ്‌സയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. 23 മത്സരങ്ങളില്‍ നിന്ന് 15 വിജയവും 48 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബാഴ്‌സ. ഏഴ് വിജയവും 28 പോയിന്റുമായി 13-ാം സ്ഥാനത്താണ് സെവിയ്യ.
Content Highlights: La Liga: Barcelona blow away Sevilla with Ten Men