![search icon](https://www.reporterlive.com/assets/images/icons/search.png)
സൗദി പ്രോ ലീഗിൽ അൽ അഹ്‍ലിയെ രണ്ടിനെതിരെ മൂന്നുഗോളുകൾക്ക് തോൽപ്പിച്ച് ക്രിസ്റ്റാനോയുടെ അൽ നസ്ർ. 45 മിനിറ്റിലധികം 10 പേരുമായി ചുരുങ്ങി പൊരുതി കളിച്ചായിരുന്നു അൽ നസ്റിന്റെ ജയം. 47-ാം മിനിറ്റിൽ മുഹമ്മദ് സിമാകാനാണ് ചുവപ്പ് കാർഡ് ലഭിച്ചത്.
അൽ നസ്‌റിനായി ജോൺ ഡുറാൻ രണ്ടുഗോളുകൾ നേടി. 32 , 88 മിനിറ്റുകളിലായിരുന്നു ഗോൾ. 80-ാം മിനിറ്റിൽ അയ്മാൻ യഹ്‌യയും നസ്റിന് വേണ്ടി ഗോൾ കണ്ടെത്തി. 78-ാം മിനിറ്റിൽ ഇവാൻ ടോണി, രണ്ടാം പകുതിയുടെ അവസാന മിനിറ്റിൽ അൽ നബിത് എന്നിവരാണ് അൽ അഹ്‍ലിക്ക് വേണ്ടി ഗോൾ നേടിയത്. ഇതോടെ 20 മത്സരങ്ങളിൽ നിന്ന് 13 മത്സരങ്ങളിൽ നിന്ന് 44 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
Content Highlights: Al Ahli vs Al Nassr