
ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ മാഡ്രിഡ് ഡെര്‍ബി. ആദ്യപാദ പ്രീക്വാര്‍ട്ടറിലാണ് റയല്‍ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡും ഏറ്റുമുട്ടുന്നത്. റയലിന്റെ സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഇന്ത്യന്‍ സമയം രാത്രി 1.30നാണ് ആവേശപ്പോരാട്ടത്തിന്റെ കിക്കോഫ്.
Two Madrid heroes 👑
— UEFA Champions League (@ChampionsLeague) March 3, 2025
Who would you pick for the Round of 16?@Topps_UK | #UCLplayerbattle pic.twitter.com/XwTEKnLt1W
ചാംപ്യന്‍സ് ലീഗില്‍ പ്ലേ ഓഫില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്താണ് കാര്‍ലോ ആന്‍സലോട്ടിയുടെ സംഘം പ്രീ ക്വാര്‍ട്ടറില്‍ എത്തിയത്. കിലിയന്‍ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവരുടെ മിന്നും ഫോമിന്റെ കരുത്തിലാണ് റയല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇറങ്ങുന്നത്. സസ്‌പെന്‍ഷന്‍ കാരണം ബെല്ലിംഗ്ഹാമിന് ആദ്യ പാദം നഷ്ടമാകും.
ലാ ലിഗയില്‍ റയല്‍ ബെറ്റിസിനെതിരെ നടന്ന മത്സരത്തില്‍ 2-1 ന് റയല്‍ മാഡ്രിഡ് തോറ്റിരുന്നു. എന്നാല്‍ ലാലിഗയിലെ മോശം ഫോം ചാംപ്യന്‍സ് ലീഗിനെ ബാധിക്കില്ലെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. 2014, 2016 ചാമ്പ്യന്‍സ് ലീഗ് ഫൈനലുകളില്‍ അത്ലറ്റിക്കോയെ പരാജയപ്പെടുത്തിയ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലറ്റികോയ്ക്ക് എതിരെ നല്ല റെക്കോര്‍ഡ് ആണുള്ളത്.
അതേസമയം ഇക്കുറി മികച്ച സീസണാണ് ദ്യേഗോ സിമിയോണിയുടെ കീഴിലുള്ള അത്‌ലറ്റികോ മാഡ്രിഡിന്. സ്പാനിഷ് ലീഗില്‍ റയലിനെക്കാള്‍ മുന്നിലുണ്ട്. സീസണില്‍ റയലിനോടോ ബാഴ്സയോടോ തോറ്റിട്ടില്ല. സോര്‍ലോതും ഹൂലിയന്‍ ആല്‍വരസും മികച്ച ഫോമിലാണ്.
Content Highlights: Real Madrid vs Atletico Madrid: Derby awaits La Liga giants in race for last four in UEFA Champions League