ഗോള്‍ സെലിബ്രേഷന്‍ സീനായി! ബയേൺ ഗോള്‍ കീപ്പർ മാനുവല്‍ ന്യൂയറിന് പരിക്ക്

ബയേണ്‍ രണ്ടാം ​ഗോൾ അടിച്ചത് ആഘോഷിക്കുന്നതിനിടെയാണ് ക്യാപ്റ്റൻ മാനുവൽ ന്യൂയറിന് പേശീവലിവ് അനുഭവപ്പെട്ടത്

dot image

ചാംപ്യൻസ് ലീഗിൽ ലെവർകൂസനെതിരെ നടന്ന മത്സരത്തിനിടെ ബയേൺ മ്യൂണിക്ക് ​ഗോൾ കീപ്പറും ക്യാപ്റ്റനുമായ മാനുവൽ ന്യൂയറിന് പരിക്ക്. മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ​ഗോളുകൾക്ക് ബയേൺ വിജയം സ്വന്തമാക്കിയിരുന്നു. ബയേണ്‍ രണ്ടാം ​ഗോൾ അടിച്ചത് ആഘോഷിക്കുന്നതിനിടെയാണ് ക്യാപ്റ്റൻ മാനുവൽ ന്യൂയറിന് പേശീവലിവ് അനുഭവപ്പെട്ടത്.

ലെവർകൂസനെതിരെ ഹാരി കെയ്ൻ ഇരട്ട​ഗോളുകൾ നേടിതിളങ്ങിയപ്പോൾ ജമാൽ‌ മുസിയാലയും ബയേണിന് വേണ്ടി വലകുലുക്കി. 54-ാം മിനിറ്റിൽ ജമാൽ മുസിയാല നേടിയ ഗോളിന് തൊട്ടുപിന്നാലെയാണ് ന്യൂയറിന് പരിക്കേറ്റത്‌. കാലിന് പരിക്കേറ്റ ന്യൂയറിന് പകരം ജോനാസ് ഉർബിഗ് ബയേണിന്റെ ​ഗോൾവല കാക്കാൻ ഇറങ്ങേണ്ടി വന്നു.

ന്യൂയർ തൽക്കാലം ടീമിന് പുറത്തായിരിക്കുമെന്ന് ബയേൺ പിന്നീട് സ്ഥിരീകരിച്ചു. ന്യൂയറിന്റെ തിരിച്ചുവരവിന് ക്ലബ് കൃത്യമായ സമയം നൽകിയിട്ടില്ലെങ്കിലും ബയേണിന്റെ അടുത്ത നാല് മത്സരങ്ങൾ താരത്തിന് നഷ്ടമാകുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതിൽ അടുത്തയാഴ്ച ലെവർകുസനുമായുള്ള മത്സരത്തിന്റെ രണ്ടാം പാദവും ഉൾപ്പെടുന്നു.

സമീപ വർഷങ്ങളിൽ അദ്ദേഹത്തിന് നിരവധി പരിക്കുകൾ ഉണ്ടായിട്ടുണ്ട്. 2022 ഡിസംബറിൽ ഒരു സ്കീയിംഗ് അവധിക്കാലത്ത് കാലിന് ഒടിവ് സംഭവിച്ചതിനെ തുടർന്ന് 10 മാസത്തേക്ക് അദ്ദേഹത്തിന് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നു. തുടർന്ന് ഒരു വർഷത്തോളം പുറത്ത് ഇരുന്ന ശേഷം ഒക്ടോബറിലാണ് ടീമിൽ തിരിച്ചെത്തിയത്.

Content Highlights: Manuel Neuer sidelined with calf injury suffered in Bayern goal celebration

dot image
To advertise here,contact us
dot image