'ടെന്‍ ഹാഗിനെ നിലനിർത്തിയത് തെറ്റായിപ്പോയി'; തുറന്നുസമ്മതിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം ഉടമ

മോശം തുടക്കത്തെ തുടർന്ന് ടെൻ ഹാഗിനെ സീസണിൻ്റെ മധ്യത്തിൽ യുണൈറ്റഡ് പുറത്താക്കിയിരുന്നു

dot image

കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ശേഷം എറിക്ക് ടെൻ ഹാഗിനെ മാനേജരായി നിലനിർത്തിയത് തെറ്റായിപ്പോയെന്ന് തുറന്നുസമ്മതിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമ സർ ജിം റാറ്റ്ക്ലിഫ്. സാഹചര്യങ്ങൾ അനുകൂലമായിരുന്നു എങ്കിലും, ആ തീരുമാനം വളരെ തെറ്റാണെന്ന് തെളിഞ്ഞതായി റാറ്റ്ക്ലിഫ് പറഞ്ഞു. ബിബിസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു യുണൈറ്റഡ് ഉടമ മനസ്സുതുറന്നത്.

“ഞങ്ങൾ എറിക് ടെൻ ഹാഗിന് ആനുകൂല്യം നൽകിയിരുന്നു. അക്കാലത്ത് അതിനെക്കുറിച്ച് ധാരാളം ചർച്ചകൾ ഉണ്ടായിരുന്നു. ഞങ്ങൾ അദ്ദേഹത്തോടൊപ്പം നിൽക്കുമെന്നാണ് ആരാധകർ കരുതിയത്. എല്ലാത്തിനുമൊടുവിൽ അത് തെറ്റായ തീരുമാനമായിരുന്നു, അതിനാൽ കൈ ഉയർത്തി അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. അതിൽ കൂടുതലൊന്നും പറയാൻ കഴിയില്ല” റാറ്റ്ക്ലിഫ് പറഞ്ഞു.

യുണൈറ്റഡിൻ‌റെ മോശം തുടക്കത്തെ തുടർന്ന് ടെൻ ഹാഗിനെ സീസണിൻ്റെ മധ്യത്തിൽ യുണൈറ്റഡ് പുറത്താക്കിയിരുന്നു. പകരം റൂബൻ അമോറിമിനെ മാനേജറാക്കി. എന്നിരുന്നാലും പ്രീമിയർ ലീഗിൽ നിലവിൽ യുണൈറ്റഡ് 14-ാം സ്ഥാനത്താണ്. കഴിഞ്ഞ സീസണിൽ ടെൻ ഹാഗ് യുണൈറ്റഡിനെ എഫ്എ കപ്പ് കിരീടത്തിലേക്ക് നയിച്ചതിന് ശേഷവും സംശയങ്ങൾ നിലനിന്നിരുന്നുവെന്ന് റാറ്റ്ക്ലിഫ് സമ്മതിച്ചു.

Content Highlights: Jim Ratcliffe Admits Manchester United Made 'Mistakes' With Erik Ten Hag

dot image
To advertise here,contact us
dot image