ആന്‍ഫീല്‍ഡില്‍ റെഡ്‌സിന് കണ്ണീര്‍; ഷൂട്ടൗട്ടില്‍ ലിവര്‍പൂളിനെ വീഴ്ത്തി PSG ക്വാര്‍ട്ടറില്‍

ആൻഫീൽഡിൽ നടന്ന പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു പിഎസ്ജി വിജയം സ്വന്തമാക്കിയത്

dot image

യുവേഫ ചാമ്പ്യൻസ് ലീഗിൽ ലിവർപൂൾ ക്വാർട്ടർ കാണാതെ പുറത്ത്. പ്രീ ക്വാർട്ടർ ഫൈനലിൽ ലിവർപൂളിനെ വീഴ്ത്തിയ പാരീസ് സെന്റ് ജർമ്മനാണ് ക്വാർട്ടറിലേക്ക് മുന്നേറിയത്. ആൻഫീൽഡിൽ നടന്ന പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു പിഎസ്ജി വിജയം സ്വന്തമാക്കിയത്. ആദ്യ പാദത്തിൽ ഒരു​ ​ഗോളിന് പിന്നിൽ നിന്ന പിഎസ്ജി രണ്ടാം പാദത്തിൽ ഒരു ​ഗോൾ തിരിച്ചടിച്ച് സമനിലയായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 1-4 എന്ന സ്കോറിനാണ് ചെമ്പടയെ പിഎസ്ജി വീഴ്ത്തിയത്.

മ‌ത്സരത്തിന്റെ 12-ാം മിനിറ്റിലാണ് പിഎസ്ജിയുടെ സമനില​ഗോൾ പിറന്നത്. ഒസ്മാൻ ഡെംബലെയാണ് പിഎസ്ജിക്ക് വേണ്ടി ​ഗോൾ നേടിയത്. പിന്നാലെ ലിവർപൂൾ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും പിഎസ്ജിയുടെ ​ഗോൾ കീപ്പർ ഡൊണ്ണരുമ സേവുകൾ നടത്തി. തുടർന്ന് ഗോൾ പിറക്കാതിരുന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്.

ഷൂട്ടൗട്ടിൽ ഗോൾകീപ്പർ ഡൊണ്ണരുമ ‌പിഎസ്ജിയുടെ ഹീറോയായി മാറുകയായിരുന്നു. ലിവർപൂളിന്റെ ഡാർവിൻ നൂനസ്, കർട്ടിസ് ജോൺസ് എന്നിവരുടെ പെനാൽറ്റി രക്ഷിച്ചാണ് ഡൊണ്ണരുമ തിളങ്ങിയത്. പാരീസിന് ആയി പെനാൽട്ടി എടുത്ത 4 പേരും ലക്ഷ്യം കണ്ടപ്പോൾ ലിവർപൂളിൽ മുഹമ്മദ് സലാ മാത്രമാണ് പെനാൽറ്റി ലക്ഷ്യം കണ്ടത്.

Content Highlights: Champions League: Paris Saint-Germain Stun Liverpool On Penalties To Enter Quarterfinals

dot image
To advertise here,contact us
dot image