
യുവേഫ ചാംപ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി ബാഴ്‌സലോണ. ഇന്ന് നടന്ന പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദം മത്സരത്തില്‍ ബെനഫിക്കയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ബാഴ്‌സ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. നേരത്തെ പോര്‍ച്ചുഗലില്‍ നടന്ന ആദ്യ പാദത്തില്‍ 1-0 എന്ന സ്‌കോറിന് ബെനഫിക്ക വിജയിച്ചിരുന്നു. ഇതോടെ 4-1 എന്ന സ്‌കോറിനാണ് ബാഴ്‌സയുടെ വിജയം.
⭐️ FULL TIME! ⭐️@CHAMPIONSLEAGUE QUARTERFINALISTS! pic.twitter.com/S12fj7N8uk
— FC Barcelona (@FCBarcelona) March 11, 2025
ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ മികച്ച തുടക്കമാണ് ബാഴ്സയ്ക്ക് ലഭിച്ചത്. മത്സരത്തിന്റെ 10-ാം മിനിറ്റിൽ തന്നെ റാഫീഞ്ഞയിലൂടെ ബാഴ്സലോണ ലീഡ് നേടി. ലാമിൻ യമാലാണ് മനോഹരമായ അസിസ്റ്റിൽ നിന്നാണ് ഈ ഗോൾ പിറന്നത്.
തൊട്ടുപിന്നാലെ തന്നെ തിരിച്ചടിക്കാൻ ബെനഫിക്കയ്ക്ക് സാധിച്ചു. 13-ാം മിനിറ്റിൽ ഒരു കോർണറിലൂടെ നിക്കോളാസ് ഒറ്റമെൻഡിയാണ് ബെനഫിക്കയ്ക്ക് വേണ്ടി മത്സരത്തിലെ സമനില ഗോൾ നേടിയത്. എന്നാൽ അധികം വൈകാതെ തന്നെ ബാഴ്സലോണ ലീഡ് തരികെ പിടിച്ചു. 27-ാം മിനിറ്റിൽ യമാലാണ് ആതിഥേയരെ മുന്നിലെത്തിച്ചത്. ഒരു ഇടം കാലൻ ലോങ്ങ് റേഞ്ചറിലൂടെ മനോഹരമായാണ് യമാൽ വലകുലുക്കിയത്.
42-ാം മിനിറ്റിൽ റാഫീഞ്ഞ തന്റെ രണ്ടാം ഗോളും കണ്ടെത്തി. ഇതോടെ ബാഴ്സലോണ 3-0-ന് മുന്നിലെത്തി. രണ്ടാം പകുതിയിൽ ആരും ഗോളടിച്ചില്ല. ഇതോടെ 4-1 എന്ന അഗ്രിഗേറ്റ് സ്കോറിൽ ബാഴ്സ ക്വാർട്ടർ ഉറപ്പിച്ചു.
Content Highlights: Champions League: Raphinha, Yamal shine as Barcelona cruise into quarters