'എനിക്ക് ഒരു ലോകകപ്പും 2 കോപ്പയുമുണ്ട്, നിനക്കോ?'; കളത്തില്‍ ഏറ്റുമുട്ടി റോഡ്രിഗോയും പരേഡസും, വീഡിയോ

അർജന്റീനൻ താരവും ബ്രസീലിയൻ താരവും തമ്മിൽ കളത്തിൽ നടന്ന വാക്ക് പോരാട്ടം ഏറെ ചർച്ചയാവുകയാണ്

dot image

ഫിഫ 2026 ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ചിരവൈരികളായ ബ്രസീലിനെതിരെ ഗംഭീര വിജയം നേടിയിരിക്കുകയാണ് അർജന്റീന. ബ്രസീലിനെ ഒന്നിനെതിരെ നാല് ​ഗോളുകൾ തകർത്ത നിലവിലെ ചാമ്പ്യന്മാർ ലോകകപ്പിന് യോ​ഗ്യത നേടുകയും ചെയ്തു. ഫുട്ബോൾ മൈതാനത്തെ ശത്രുക്കൾ വീണ്ടും ഏറ്റുമുട്ടിയപ്പോൾ ഇരുടീമിലെയും താരങ്ങൾ തമ്മിൽ നിരവധി തവണ കൈയ്യാങ്കളിയിലെത്തുകയും ചെയ്തിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകളിലെയും താരങ്ങൾ ഇടയ്‌ക്കിടെ കയ്യാങ്കളിയുടെ വക്കിലെത്തിയത് ആരാധകർക്ക് ആവേശകരവും നാടകീയത നിറഞ്ഞതുമായ നിമിഷങ്ങൾ സമ്മാനിച്ചു. ഇടവേളയ്ക്ക് പിരിയുന്ന സമയത്തും ഇരു ടീമുകളിലെയും താരങ്ങൾ നേർക്കുനേരെത്തി. ഇപ്പോൾ അർജന്റീനൻ താരവും ബ്രസീലിയൻ താരവും തമ്മിൽ കളത്തിൽ നടന്ന വാക്ക് പോരാട്ടം ഏറെ ചർച്ചയാവുകയാണ്.

ബ്രസീലിയൻ യുവതാരം റോഡ്രിഗോയും അർജന്റീനൻ മധ്യനിര താരം ലിയനാർഡോ പരേഡസും തമ്മിലാണ് വാക്കുകൾ കൊണ്ട് തർക്കം നടന്നത്. റോഡ്രിഗോയുടെ നീക്കം പരാജയപ്പെടുത്തിയ പരേഡസിനോട് നിങ്ങൾ‌ വളരെ മോശമാണ് എന്ന് റോഡ്രിഗോ പറഞ്ഞതോട് കൂടിയാണ് തർക്കത്തിന് തുടക്കമായത്. പിന്നാലെ എനിക്ക് ഒരു ലോകകിരീടവും രണ്ട് കോപ്പ അമേരിക്ക കിരീടവുമുണ്ട്. ഇക്കാര്യത്തിൽ നീ വെറും വട്ടപൂജ്യം മാത്രമാണെന്നാണ് പരേഡസ് റോഡ്രിഗോയ്ക്ക് നൽകിയ മറുപടി. ഇതിന്റെ വീഡിയോയും ഇപ്പോൾ വൈറലായിരിക്കുകയാണ്.

Content Highlights: A fiery exchange between Brazil’s Rodrygo provoke Argentina’s Leandro Paredes

dot image
To advertise here,contact us
dot image